കേരളത്തിലെ ഏറ്റവും മികച്ചത്; ജാഗ്രതാ സമിതിക്കുള്ള വനിതാ കമ്മീഷന്റെ അവാര്‍ഡ് കൊയിലാണ്ടി നഗരസഭയ്ക്ക്
കൊയിലാണ്ടി: കേരളത്തിലെ ഏറ്റവും മികച്ച ജാഗ്രതാ സമിതിക്കുള്ള വനിതാ കമ്മീഷന്റെ അവാര്‍ഡ് കൊയിലാണ്ടി നഗരസഭയ്ക്ക്. ജാഗ്രതാ സമിതിയില്‍ വരുന്ന പരാതികളുടെ എണ്ണം, ജാഗ്രതാ സമിതി ഓഫീസുകളുടെ അടിസ്ഥാന ഭൗതിക സൗകര്യങ്ങള്‍,അതില്‍ പരിഹരിക്കപ്പെട്ടവയുടെ എണ്ണം, ജാഗ്രതാ സമിതി പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ തുക, ചെലവഴിച്ച തുക, ജാഗ്രതാ സമിതി ഏറ്റെടുക്കുന്ന നൂതന പ്രവര്‍ത്തനങ്ങള്‍, ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ബോധവല്‍ക്കരണ ക്ലാസുകള്‍ ഇവയൊക്കെ പരിഗണിച്ചായിരുന്നു പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്.
ഓരോ വിഭാഗത്തിലും 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍, സ്വാതന്ത്ര്യനിഷേധം, അവകാശലംഘനം എന്നിവയില്‍ ഇടപെട്ട് വനിതാ കമ്മീഷന്റെ സഹായത്തോടെ പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ജാഗ്രതാ സമിതികള്‍.
മുനിസിപ്പാലിറ്റി വിഭാഗത്തില്‍ കൊയിലാണ്ടി നഗരസഭ ഒന്നാമതെത്തിയപ്പോള്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാരം മീനങ്ങാടി (വയനാട്), ഒളവണ്ണ (കോഴിക്കോട്), വഴിക്കടവ് (മലപ്പുറം) പഞ്ചായത്തുകള്‍ പങ്കിട്ടു.
ഇതില്‍ 2024 – 25 സാമ്പത്തിക വര്‍ഷം ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരവും ഏറ്റവും മികച്ച കോര്‍പ്പറേഷന്‍ ഉള്ള പുരസ്‌കാരവും തിരുവനന്തപുരത്തിന് ലഭിച്ചു.
Summary: Award of Women’s Commission for Vigilance Committee to koyilandy Municipal Corporation.