പൂക്കാട് ഓട്ടോ സ്റ്റാന്റ് അനുവദിക്കുക, ദേശീയപാത പ്രവൃത്തിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുക’; പ്രമേയത്തിലൂടെ ആവശ്യപ്പെട്ട് സി.പി.എം ചേമഞ്ചേരി ലോക്കല്‍ സമ്മേളനം


ചേമഞ്ചേരി: ദേശീയപാത വികസന പ്രവൃത്തിയുമായി ബന്ധപ്പെട്ട് ചേമഞ്ചേരി, പൂക്കാട് ഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന് സി.പി.എം ചേമഞ്ചേരി ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൂക്കാട് ഓട്ടോ സ്റ്റാന്റ് അനുവദിക്കണമെന്നും ദേശീയപാതാ വികസനം ത്വരിതപ്പെടുത്തണമെന്നും വേഗതയേറിയ യാത്രാ സൗകര്യങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. കൊയിലാണ്ടി ഏരിയയിലെ ആദ്യത്തെ ലോക്കല്‍ സമ്മേളനമാണ് ചേമഞ്ചേരിയില്‍ നടന്നത്.


പൂക്കാട് എഫ്.എഫ് ഹാളില്‍ വി.ബാലന്‍ നഗറില്‍ നടന്ന സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റിയംഗം പി.കെ.ദിവാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം പി അശോകൻ , കെ കുഞ്ഞിരാമൻ, സതി കിഴക്കയിൽ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. സ്വാഗതസംഘം കണ്‍വീനര്‍ സുനിത പടിഞ്ഞാറയില്‍ സ്വാഗതം പറഞ്ഞു. സി.കെ.ഉണ്ണി രക്തസാക്ഷി പ്രതിജ്ഞ ചൊല്ലി. ശാന്ത കളമുള്ളകണ്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. ലോക്കല്‍ സെക്രട്ടറിയായിരുന്ന ശാലിനി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളനത്തില്‍ കെ.ശ്രീനിവാസന്‍ സെക്രട്ടറിയായി 15 അംഗ ലോക്കല്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തു.