കുണ്ടുംകുഴിയും നിറഞ്ഞ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍-ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റോഡ്; മണ്ണിട്ട് നികത്തി ഓട്ടോ തൊഴിലാളികള്‍


കൊയിലാണ്ടി: കുഴികളാല്‍ യാത്രാബുദ്ധിമുട്ട് നേരിടുന്ന കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്‌കൂള്‍- റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ കുഴികള്‍ മണ്ണിട്ട് നികത്തി ഓട്ടോ തൊഴിലാളികള്‍. നിരവധി കുണ്ടും കുഴികളുമായി ഈ റോഡിലൂടെ യാത്രക്കാര്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

മഴ പെയ്താല്‍ കുഴികളില്‍ വെള്ളം നിറഞ്ഞ് റോഡ് ഏതാണെന്ന് മനസ്സിലാവാത്ത സ്ഥിതിയും കാല്‍നടയാത്രക്കാര്‍ക്ക് നടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയുമായിരുന്നു. റോഡിന് സമീപം ഓട നന്നാക്കുന്നിടത്തുനിന്നും സമീപത്തെ ഓട്ടോ തൊഴിലാളികളായ ലത്തീഫ്, മനോജ്, സുധീഷ് എന്നിവരുടെ നേതൃത്വത്തിലാണ് കുഴികള്‍ മണ്ണിട്ട് നികത്തിയത്. കൊയിലാണ്ടി ഫയര്‍ സ്റ്റേഷന് മുന്‍വശത്തും റോഡ് പൊട്ടിപൊളിഞ്ഞ നിലയിലായിരുന്നു. യാത്രാദുരിതത്തിന് താല്‍ക്കാലിക പരിഹാരം കണ്ടെത്തിയ ഓട്ടോ തൊഴിലാളികളുടെ പ്രവൃത്തിക്ക് കയ്യടിക്കുകയാണ് നാട്ടുകാര്‍.

Summary: Auto workers filled potholes on Koyalanti GVHSS School-Railway Station road with soil.