‘ഒരുമിക്കാം വയനാടിനായി, നമുക്കും പങ്കുചേരാം’; ദുരിതാശ്വാസ നിധിയിലേയ്ക്കായി ഇന്നത്തെ സര്‍വ്വീസ് നടത്തി പയ്യോളിയിലെ ഓട്ടോ- ടാക്‌സി ലൈറ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍
പയ്യോളി : വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇന്ന് സര്‍വ്വീസ് നടത്തി ലഭിക്കുന്ന തുക നല്‍കാനൊരുങ്ങി പയ്യോളിയിലെ ഓട്ടോ- ടാക്‌സി ലൈറ്റ് മോട്ടോര്‍ തൊഴിലാളി യൂണിയന്‍. വൈകീട്ട് അഞ്ച് മണി വരെയാണ് സര്‍വ്വീസ്.
പയ്യോളി ബസ് സ്റ്റാന്‍ഡ് പരിസരത്ത് വച്ച് നടന്ന ഓട്ടോറിക്ഷകളുടെ ഫ്‌ലാഗ് ഓഫ് സി.ഐ.ടിയു ജില്ലാ സെക്രട്ടറി കെ.കെ മമ്മു നിര്‍വ്വഹിച്ചു. സെക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് എന്‍.ടി രാജന്‍ അധ്യക്ഷനായി. പി.കെ ചന്ദ്രന്‍, എ വിനോദന്‍, ബി സുബീഷ്, പ്രകാശന്‍ ശ്രീജിത്ത്, റഫീഖ്, അജിത് കുമാര്‍, എസ്.കെ ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി പ്രദീപ് തോലേരി സ്വാഗതം പറഞ്ഞു.