ഇരുവൃക്കളും തകരാറിലായ വിനേഷിനായി കൈമെയ് മറന്ന് കുരുടിമുക്കിലെ ഓട്ടോ തൊഴിലാളികള്‍; ഒരുദിവസത്തെ സര്‍വ്വീസ് നടത്തി സമാഹരിച്ചത് എണ്‍പതിനായിരത്തിലധികം


അരിക്കുളം: ഇരുവൃക്കകളും തകരാറിലായ പറമ്പത്ത് സ്വദേശി വിനേഷിനായി കുരുടിമുക്കിലെ ഓട്ടോ തൊഴിലാളികള്‍ ചേര്‍ന്ന് ഒരുദിവസം കൊണ്ട് സമാഹരിച്ചത് 89510 രൂപ. ഓട്ടോറിക്ഷാ കോഡിനേഷന്‍ കുരുടിമുക്കിന്റെ നേതൃത്വത്തില്‍ നാല്‍പ്പത്തിയഞ്ചോളം ഓട്ടോറിക്ഷകളാണ് ഒരുദിവസം സര്‍വ്വീസ് നടത്തി ലഭിക്കുന്ന തുക വിനേഷിന്റെ ചികിത്സയ്ക്കായി മാറ്റിവെച്ചത്.

രാവിലെ എട്ട് മണിയ്ക്ക് തുടങ്ങിയ സര്‍വ്വീസ് നാല്‍പ്പത്തിയഞ്ചോളം ഓട്ടോറിക്ഷകളും അറുപതോളം വരുന്ന പ്രവര്‍ത്തകരുമാണ് സദ്കര്‍മ്മത്തിനായി ഇറങ്ങിത്തിരിച്ചത്. രാവിലെ മുതല്‍ കുരുടിമുക്ക് അങ്ങാടിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകുന്ന നിരവധി വാഹനങ്ങള്‍ക്ക് മുന്നില്‍ ഒരു ബക്കറ്റും പിടിച്ചുകൊണ്ട് അവര്‍ ഉണ്ടായിരുന്നു. പൊരിവെയിലത്തും മഴയത്തും വിനേഷിനായുള്ള കഷ്ടപ്പാടിലായിരുന്നു അവര്‍.

വൈകീട്ട് ആവുമ്പോഴേയ്ക്കും എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍ 89510 രൂപയാണ് സമാഹരിച്ചത്. കഷ്ടപ്പെട്ടതിനെല്ലാം ഫലമെന്നോളമായിരുന്നു അവസാനം എണ്ണിക്കഴിഞ്ഞപ്പോള്‍. സമാഹരിച്ച തുക വിനേഷിന്റെ കുടുംബത്തിന് ഓട്ടോറിക്ഷാ കോഡിനേഷന്‍ കൈമാറി.

Summary: Auto rickshaw workers of Kurumimuk help Vinesh, a resident of Parampath, who is seeking treatment for both kidney failure.