പെരുവട്ടൂര്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളുമായി പോയ ഓട്ടോ ഗുഡ്‌സുമായി കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ഥികള്‍ക്ക് പരിക്ക്


പെരുവട്ടൂര്‍: പെരുവട്ടൂര്‍ എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികലുമായി പോയ ഓട്ടോ ഗുഡ്‌സുമായി കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം 3.45ഓടെയായിരുന്നു അപകടം.

പെരുവട്ടൂര്‍ നടേരി കോട്ടത്താഴെവെച്ചാണ് അപകടം നടന്നത്. പത്തിലേറെ വിദ്യാര്‍ഥികള്‍ ഓട്ടോയില്‍ ഉണ്ടായിരുന്നെന്നാണ് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരിലൊരാള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

പരിക്കേറ്റ വിദ്യാര്‍ഥികളെ സംഭവസ്ഥലത്തിന് സമീപത്തുണ്ടായിരുന്ന പൊലീസുകാര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഒരു വിദ്യാര്‍ത്ഥിയെ പ്രാഥമിക പരിചരണത്തിനുശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.