Jinsy B
താമരശ്ശേരി ചുരത്തിൽ യുവാവ് കാൽവഴുതി താഴ്ചയിലേക്ക് വീണു
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കാൽവഴുതി താഴ്ചയിലേക്ക് വീണ് യുവാവിനു പരിക്ക്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി ഫായിസ് (32) ആണ് കാൽവഴുതി കൊക്കയിലേക്ക് വീണത്. ചുരത്തിലെ എട്ടാം വളവിന് സമീപം ബുധനാഴ്‌ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. വയനാട്ടിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകുന്ന വഴി ഫായിസും കൂടെ ഉണ്ടായിരുന്നവരും ചുരത്തിൽ ഇറങ്ങുകയായിരുന്നു. ചുരത്തിലെ കാഴ്ച കാണുന്നതിനിടെ
പുളിയഞ്ചേരി നമ്പൂരിക്കണ്ടി അമ്മാളു അമ്മ അന്തരിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി ശക്തന്‍കുളങ്ങര ക്ഷേത്രത്തിന് സമീപം നമ്പൂരികണ്ടി അമ്മാളു അമ്മ അന്തരിച്ചു. നൂറുവയസായിരുന്നു. മക്കള്‍: പത്മാവതി, ദാക്ഷായണി, രുഗ്മിണി, പത്മിനി, രാധ, ഇന്ദിര, വിശാലാക്ഷി, ജയലക്ഷ്മി, പരേതനായ വിശ്വനാഥന്‍ മാസ്റ്റര്‍. മരുമക്കള്‍: രുഗ്മിണി പയ്യോളി, നാരായണന്‍ അടിയോടി പുറക്കാട്, രാഘവന്‍ മുചുകുന്ന്, പത്മനാഭന്‍ നമ്പ്യാര്‍ മാഹി, ബാലകൃഷ്ണന്‍ മാഹി, ചന്ദ്രന്‍ മേപ്പയ്യൂര്‍, പരേതരായ കുഞ്ഞിരാമന്‍, ഗോപാലന്‍
അരങ്ങാടത്ത് ഇ.എം.എസ് കോര്‍ണറിന് സമീപം റീന മാവിളിച്ചികണ്ടി അന്തരിച്ചു
അരങ്ങാടത്ത്: ഇ.എം.എസ് കോര്‍ണറിന് സമീപം റീന മാവിളിച്ചികണ്ടി അന്തരിച്ചു. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. അമ്മ: നാരായണി. സഹോദരന്‍: ബബീഷ്. സഹോദരിമാര്‍: സതി, സുമ, ബിന്ദു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.
മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി സംശയം; പ്രദേശത്ത് പരിശോധന
കൊയിലാണ്ടി: മുത്താമ്പി പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയതായി സംശയം. ഇതുവഴി ബൈക്കില്‍ യാത്ര ചെയ്ത ഒരു കുടുംബമാണ് നാട്ടുകാരോട് ഒരാള്‍ പാലത്തില്‍ നിന്നും ചാടിയെന്ന് പറഞ്ഞത്. പാലത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍ ഒരു ജോഡി ചെരിപ്പും കുടയും മൊബൈല്‍ ഫോണും വാച്ചും തീപ്പെട്ടിയും കണ്ടെത്തിയിട്ടുണ്ട്. കൊയിലാണ്ടി പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. പൊലീസ് പ്രദേശത്ത് പരിശോധന
കലയെ ലഹരിയാക്കുക, കാലത്തെ അതിജയിക്കുക; കോടിക്കല്‍ എ.എം.യു.പി സ്‌കൂളിലെ കലാജാഥ സമാപന വേളയില്‍ ഡോ: സോമന്‍ കടലൂര്‍
മൂടാടി: ഇളംതലമുറ ലഹരിയുടെ പിടിയിലകപ്പെട്ടുപോയ വര്‍ത്തമാന കാലത്തെ അതിജയിക്കുന്നതിന് കലയുടെയും കവിതയുടെയും വായനയുടെയും ലോകത്തിലേക്ക് പുതുതലമുറയെ നയിക്കണമെന്ന് പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഡോക്ടര്‍ സോമന്‍ കടലൂര്‍ പ്രസ്താവിച്ചു. വന്മുകം കോടിക്കല്‍ എ.എം.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ കലാജാഥയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്ന് ദിവസമായി തിക്കോടി മൂടാടി ഗ്രാമപഞ്ചായത്തിലെ തീര്‍ദേശ മേഖലയിലെ
സ്വാശ്രയ കോളേജ് അധ്യാപകർക്കും ഇനി നെറ്റ് നിർബന്ധം; നിയമം കർശനമായി നടപ്പാക്കാനൊരുങ്ങി കാലിക്കറ്റ് സർവകലാശാല
തേഞ്ഞിപ്പലം: സംസ്ഥാന സർക്കാരിന്റെ 2021-ലെ കേരള സ്വാശ്രയ കോളേജ് അധ്യാപക-അനധ്യാപക ജീവനക്കാർ (നിയമനവും സേവനവ്യവസ്ഥകളും) നിയമം കർശനമായി നടപ്പാക്കാൻ കാലിക്കറ്റ് സർവകലാശാല. ഇതിന്റെ ഭാഗമായി സർവകലാശാലയ്ക്കു കീഴിലെ സ്വാശ്രയ കോളേജുകളിൽ ഇനി അധ്യാപകരാകണമെങ്കിൽ യുജിസി ചട്ടപ്രകാരമുള്ള യോഗ്യത ഉറപ്പാക്കണം. മാർച്ച് 20-ന് ചേർന്ന സർവകലാശാലാ സിൻഡിക്കേറ്റ് യോഗത്തിന്റേതാണ് പുതിയ തീരുമാനം. ഏപ്രിൽ പത്തിന് പുറത്തിറക്കിയ സർക്കുലറിലൂടെ
പുളിയഞ്ചേരി കൊളാരക്കുറ്റി കുനിയില്‍ കെ.ക.മമ്മദ് അന്തരിച്ചു
പുളിയഞ്ചേരി: കൊളാരക്കുറ്റി കുനിയില്‍ കെ.കെ.മമ്മദ് അന്തരിച്ചു. എഴുപത് വയസായിരുന്നു. ഭാര്യ: ഫാത്തിമ. മക്കള്‍: നസറി, നവാസ്, നൗഫല്‍, നഷീദ, നിഷാദ്. മരുമക്കള്‍: അമാന മുസ്തഫ (നന്തി ബസാര്‍), നാസര്‍ (തെരുവത്ത് കടവ്), ഹാഷിദ, റുക്‌സാന. സഹോദരങ്ങള്‍: ബീവാത്തു, നഫീസ.
”ഞങ്ങളെയൊക്കെ അതിശയിപ്പിച്ച അതേ പഹല്‍ഗാമാണ് ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും ഭീതിപ്പെടുത്തുന്ന ഓര്‍മ്മയായത്”; ഭീകരാക്രമണത്തിന് മണിക്കുറുകള്‍ മുമ്പ് അവിടെ ചിലവഴിച്ച അനുഭവം പങ്കിട്ട് കൊയിലാണ്ടിയിലെ കെ.ഷിജുമാസ്റ്റര്‍
”മനോഹരമായ ഒരുപിടി കാഴ്ചകള്‍, അനുഭവങ്ങള്‍, നല്ല കുറേ ഓര്‍മ്മകള്‍ ഏറെ ആഗ്രഹിച്ച ഒരു നാടിനെ തൊട്ടറിഞ്ഞ സന്തോഷം ഇതൊക്കെ മനസിലേറ്റി കശ്മീരില്‍ നിന്നും തിരിച്ചെത്തിയതാണ് ഞങ്ങള്‍. വീടെത്തി യാത്രയുടെ മധുരമായ ഓര്‍മ്മകള്‍ അയവിറക്കും മുമ്പേ അറിഞ്ഞത് അവിടെ നടന്ന ഭീകരാക്രമണ വാര്‍ത്തയാണ്. ഞങ്ങളവിടംവിട്ട് ഒരു രാത്രി വെളുക്കുംമുമ്പുതന്നെ അത് ഏവരേയും ഭീതിപ്പെടുത്തുന്ന ഒരു ഇടമായി മാറി.
കൊയിലാണ്ടി നഗരത്തിലെ ഫോര്‍ ഒ ക്ലോക്ക് റസ്‌റ്റോറന്റില്‍ മോഷണം; ക്യാഷ് കൗണ്ടര്‍ തകര്‍ത്ത് പണം കവര്‍ന്നു
കൊയിലാണ്ടി: കൊയിലാണ്ടി ടൗണിലെ റസ്‌റ്റോറന്റില്‍ മോഷണം. സിദ്ദിഖ് പള്ളി ബില്‍ഡിങ്ങില്‍ പ്രവർത്തിക്കുന്ന ഫോര്‍ ഒ ക്ലോക്ക് റസ്‌റ്റോറന്റിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്. മുപ്പത്തിനായിരത്തോളം രൂപ നഷ്ടമായി. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മോഷ്ടാവ് എത്തിയത്. പിറകിലുള്ള പള്ളിയുടെ കാടുപിടിച്ച പ്രദേശത്തുകൂടെയാണ് ഇയാള്‍ വന്നത്. സൈഡിലുളള ഡോറുവഴി അകത്തു കടക്കുകയും ക്യാഷ് കൗണ്ടര്‍ കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയുമായിരുന്നു. തലയില്‍
ആസ്വാദകര്‍ക്ക് വിരുന്നായി നാടകോത്സവം; പൂക്കാട് കലാലയം കളിയാട്ടത്തിന് ആവേശകരമായ തുടക്കം
ചേമഞ്ചേരി: പൂക്കാട് കലാലത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 23 മുതല്‍ 28 വരെ ആറു ദിവസങ്ങളായി നടക്കുന്ന കളി ആട്ടത്തിന് തുടക്കമായി. ബാലമനസ്സുകളില്‍ ആവേശം പകര്‍ന്നുകൊണ്ട് പ്രശസ്ത നാടക സംവിധായകനും സ്‌കൂള്‍ ഓഫ് ഗ്രാമ തൃശൂര്‍ ഡയറക്ടറുമായ ഡോ. അഭിലാഷ് പിള്ള കളി ആട്ടം ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ചടങ്ങില്‍ അധ്യക്ഷനായി.