koyilandynews.com
കുറ്റ്യാടിയില്‍ നിന്നും കര്‍ക്കിടകവാവ് ദിനത്തില്‍ പ്രത്യേക സര്‍വ്വീസുമായി കെ.എസ്.ആര്‍.ടി.സി
കുറ്റ്യാടി: കര്‍ക്കിടകവാവ് ദിനത്തില്‍ തിരുനെല്ലിയിലേക്ക് പ്രത്യേകസര്‍വ്വീസ് ഒരുക്കി കെ.എസ്.ആര്‍.ടി.സി. വിശ്വാസികള്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സൗകര്യത്തിനായാണ് കെ.എസ്.ആര്‍.ടി.സി പ്രത്യേക യാത്ര ഏര്‍പ്പെടുത്തുന്നത്. കര്‍ക്കിടകവാവ് ദിനമായ ജൂലൈ 17ന് തിങ്കളാഴ്ച പുലര്‍ച്ചെ 4 മണിയ്ക്കും നാലരയ്ക്കുമായി രണ്ട് ബസുകളാണ് കുറ്റ്യാടിയില്‍ നിന്ന് തിരുനെല്ലിക്ക് സര്‍വ്വീസ് നടത്തുക.
യുവാക്കളെയും സ്‌കൂള്‍ വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് എം.ഡി.എം.എ വില്‍പ്പന; ഇരുപത്തിരണ്ടുകാരനെ അതിസാഹസികമായി പിടികൂടി ബാലുശ്ശേരി പൊലീസ്
ബാലുശ്ശേരി: യുവാക്കളെയും സ്‌കൂള്‍ വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് മാരക മയക്കുമരുന്നായ എം.ഡി.എം.എ വില്‍പ്പന നടത്തിയിരുന്ന ഇരുപത്തിരണ്ടുകാരന്‍ പിടിയില്‍. പൂനൂര്‍ ചോയിമഠം കത്തറമ്മല്‍ റോഡിലുള്ള കരിങ്കുറ്റിയില്‍ മിജാസ് ആണ് പിടിയിലായത്. ബാലുശ്ശേരി എസ്.ഐ റഫീഖും സംഘവും ചേര്‍ന്ന് പൂനൂരില്‍ വെച്ച് അതിസാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ച് മൂന്നുവര്‍ഷത്തോളമായി മാരക മയക്കുമരുന്നായ എം.ഡി.എം.എ വില്‍പ്പന നടത്തുകയായിരുന്നു മിജാസെന്നാണ്
ജീവനെടുത്ത് ‘തക്കാളി’; ആന്ധ്രയിൽ 70 പെട്ടി തക്കാളി വിറ്റ കർഷകനെ കവർച്ചാ സംഘം കൊലപ്പെടുത്തി
വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ തക്കാളി കർഷകനെ കൊലപ്പെടുത്തി. അന്നമയ്യ മദനപ്പള്ളി സ്വദേശി നരേം രാജശേഖർ റെഡ്ഡി(62)യെയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി അജ്ഞാതർ രാജശേഖർ റെഡ്ഡിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മോഷണം ലക്ഷ്യമിട്ടാണ് അജ്ഞാതർ കർഷകനെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. തക്കാളി കർഷകനായ രാജശേഖർ റെഡ്ഡി ഗ്രാമത്തിൽനിന്ന് ഏറെ അകലെയുള്ള കൃഷിയിടത്തിലാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാത്രി ഗ്രാമത്തിലേക്ക് പാലുമായി പോകുന്നതിനിടെയാണ്
ബലിതർപ്പണത്തിനായി തിരുനെല്ലിക്ക് പോകാം; കർക്കിടകവാവ് ദിനത്തിൽ കെ.എസ്.ആർ.ടി.സിയുടെ തിരുനെല്ലിയാത്ര
കോഴിക്കോട്: കർക്കിടകവാവ് ദിനത്തിൽ തിരുനെല്ലിയാത്ര ഒരുക്കി കെ എസ് ആർ ടി സി. വിശ്വാസികൾക്ക് ബലിതർപ്പണം നടത്താനുള്ള സൗകര്യത്തിനായാണ് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ പ്രത്യേക യാത്ര ഏർപ്പെടുത്തുന്നത്. ജൂലൈ 16 ന് രാത്രി പത്ത് മണിയ്ക്ക് കോഴിക്കോട് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിൽ നിന്ന്
വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര പോകാം; കക്കയത്തെ നിരോധനം നീക്കി
കോഴിക്കോട്: ജില്ലയിൽ മഴക്കാല മുന്നറിയിപ്പിന്റെ ഭാഗമായി ദുരന്തങ്ങളും, അപകടങ്ങളും ഒഴിവാക്കുന്നതിനായി ഹൈഡൽ ടൂറിസത്തിനും ക്വാറികളുടെ പ്രവർത്തനത്തിനും എല്ലാത്തരം മണ്ണെടുപ്പിനും ഏർപ്പെടുത്തിയ നിരോധനം മഴ മുന്നറിയിപ്പ് ഒഴിവായ സാഹചര്യത്തിൽ നീക്കം ചെയ്തതായി ജില്ലാ കലക്ടർ എ ഗീത അറിയിച്ചു. ഉത്തരവ് പിൻവലിച്ചെങ്കിലും ജലാശയങ്ങളിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണം. മഴ കനത്താൽ നിരോധന ഉത്തരവ് വീണ്ടും ഏർപ്പെടുത്തേണ്ടി വരുമെന്നും
കീഴരിയൂര്‍ കണ്ടം ചാലില്‍ പത്മാവതി അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂര്‍ പരേതനായ ഗോപാലന്‍ പണിക്കരുടെ ഭാര്യ കണ്ടം ചാലില്‍ പത്മാവതി അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. മക്കള്‍: മാധുരി, ദീപക്, റിതേഷ്. സംസ്‌കാരം ബുധനാഴ്ച്ച വൈകീട്ട് വീട്ടുവളപ്പില്‍.
ട്രെയിൻ കിട്ടിയില്ല, എന്നാ പിന്നെ ആംബുലൻസിൽ പോകാം; ട്രെയിൻ കിട്ടാത്തതിനെത്തുടർന്ന് പയ്യോളിയിൽ നിന്ന് എറണാകുളത്തേക്ക് സ്ത്രീകൾ യാത്ര ചെയ്തത് ആംബുലൻസിൽ, വാഹനം കസ്റ്റഡിയിലെടുത്ത് പൊലീസ്
പയ്യോളി: പയ്യോളിയില്‍ നിന്ന് എറണാകുളത്തേക്ക് പോകാന്‍ ട്രെയിന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ യാത്ര ചെയ്ത രണ്ട് സ്ത്രീകളെ പോലീസ് കൈയ്യോടെ പിടികൂടി. പയ്യോളിയില്‍ നിന്നും എറണാകുളത്തെ ജോലി സ്ഥലത്തേക്ക് പോവാനായി ആംബുലന്‍സ് വിളിച്ച സ്ത്രീകളെയും ആംബുലന്‍സുമാണ് തേഞ്ഞിപ്പലം പൊലീസ് കസ്റ്റഡിയിലെടുത്തത്. തുറയൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റിവിന്റെ ആംബുലന്‍സിലാണ് ഇവര്‍ യാത്ര ചെയ്തത്. പണം നല്‍കാം, എത്രയും
നായയെ കണ്ട് കൗതുകത്തോടെ എത്തിയ കുട്ടിയെ ചാടി കടിച്ച് തെരുവുനായ; പെരുവണ്ണാമൂഴിയില്‍ മുതുകാട് സ്വദേശിയായ രണ്ടര വയസ്സുകാരൻ തെരുവുനായ ആക്രമണത്തിന് ഇരയായതിൻ്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)
പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴി ശാലോം ക്ലിനിക്കിനു സമീപം മുതുകാട് സ്വദേശിയായ കുട്ടിയെ തെരുവുനായ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മുതുകാട് സ്വദേശിയായ രണ്ടര വയസ്സൂകാരന്‍ എയ്ഡനാണ് തെരുവുനായയുടെ കടിയേറ്റത്. ചൊവ്വഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. ക്ലിനിക്കില്‍ രക്ഷിതാക്കളോടൊപ്പം എത്തിയ കുട്ടി നായയെകണ്ട് കൗതുകത്തോടെ പുറത്തേക്ക് ഓടിയെത്തിയതായിരുന്നു ഈ സമത്ത് നായ കുട്ടിയെ ആക്രമിക്കുകയായിരുന്നു. നായ ചാടി കുട്ടിയുടെ
ബാലുശ്ശേരിയില്‍ ബൈക്കിന് കുറുകെ തെരുവുനായ ചാടി, വീണുപോയ യാത്രക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു; നന്മണ്ട സ്വദേശിയായ മധ്യവയസ്‌കന് പരിക്ക്
ബാലുശ്ശേരി: ബൈക്കിന് കുറുകെ ചാടിയ തെരുവു നായ് യാത്രക്കാരനെ കടിച്ച് പരിക്കേല്‍പിച്ചു. റിട്ട. അധ്യാപകനായ നന്മണ്ട പന്ത്രണ്ടിലെ തെക്കേ ആറാങ്കോട്ട് ടി.എ. നാരായണ(56)നാണ് പരിക്കേറ്റത്. തിങ്കളാഴ്ച ഉച്ചയോടെ സംസ്ഥാന പാതയില്‍ ബാലുശ്ശേരി മുക്കിലാണ് സംഭവം. വീട്ടില്‍നിന്ന് ബാലുശ്ശേരിയിലേക്ക് പോകുകയായിരുന്നു നാരായണന്‍. ഈ സമയത്താണ് നായ കുറുകെ ചാടിയത്. തുടര്‍ന്ന് ബൈക്കില്‍ നിന്നും മറിഞ്ഞു വീണ നാരായണനെ
കണ്ണൂര്‍ തോട്ടടയിലും മട്ടന്നൂരിലും കൂത്തുപറമ്പിലുമായി മൂന്ന് ബസ് അപകടങ്ങള്‍; ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കണ്ണൂരില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചയും രാവിലെയുമായുണ്ടായ മൂന്ന് ബസ് അപകടങ്ങളില്‍ ഒരു വിദ്യാര്‍ത്ഥി ഉള്‍പ്പെടെ രണ്ടു പേര്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കണ്ണൂര്‍ തോട്ടടയിലും, മട്ടന്നൂര്‍ കുമ്മാനത്തും കൂത്തുപറമ്പ് കൈതേരിയിലുമാണ് അപകടങ്ങള്‍ നടന്നത്. തോട്ടടയില്‍ ബസും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. എന്നാല്‍ കൂത്തുപറമ്പില്‍ നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് മതിലില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. മട്ടന്നൂര്‍