koyilandynews.com
അന്താരാഷട്ര കടുവാ ദിനാചരണം; മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായ് ബോധവല്‍ക്കരണ ക്ലാസ് ഒരുക്കി
മേപ്പയ്യൂര്‍: ജൂലൈ 29 അന്താരാഷ്ട്ര കടുവ ദിനത്തോടനുബന്ധിച്ച് മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായ് ബോധവല്‍ക്കരണ ക്ലാസ് നടത്തി. സാമൂഹ്യ വനവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷനും, മേപ്പയ്യൂര്‍ ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രീന്‍ കേറ്റഡ് കോര്‍പും സംയുക്തമായാണ് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തിയത്. ഹെഡ്മാസ്റ്റര്‍ നിഷിദ് കെ ഉദ്ഘാടനം
നക്ഷത്ര ചിഹ്നമുള്ള(*) അഞ്ഞൂറ് രൂപ നോട്ട് വ്യാജനോ? സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യമെന്ത് ? വസ്തുതയറിയാം
സത്യമാണോയെന്ന് പരിശോധിക്കാതെയാണ് പലപ്പോഴും നമ്മള്‍ സോഷ്യല്‍മീഡിയകളില്‍ വാര്‍ത്തകളും, കുറിപ്പുകളും ഷെയര്‍ ചെയ്യാറുള്ളത്. ഇങ്ങനെ വൈറലായ പല വാര്‍ത്തകളും, കുറിപ്പുകളും അവസാനം കള്ളമാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നക്ഷത്ര ചിഹ്നമുള്ള(*) അഞ്ഞൂറ് രൂപ നോട്ടുകള്‍ വ്യാജമാണ് എന്ന തരത്തില്‍ നിരവധി പോസ്റ്റുകള്‍ പുറത്ത് വന്നിരുന്നു. ഈ നോട്ടുകള്‍ വ്യാജനാണെന്നും, ബാങ്കിലും കടകളലിലും സ്വീകരിക്കാതെ
എക്‌സൈസ് പരിശോധന; പേരാമ്പ്ര ടൗണില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
പേരാമ്പ്ര: പേരാമ്പ്ര ടൗണില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. കൊയിലാണ്ടി ബീച്ച് റോഡില്‍ ഹുസൈന്‍ സിയാദ്(24) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും 3.5 ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുദീപ്കുമാര്‍ എന്‍.പിയും പാര്‍ട്ടിയും നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ എന്‍.ഡി.പി.എസ് നിയമ പ്രകാരം
തൊഴിലിടങ്ങളിലെ സുരക്ഷയ്ക്കായ് ബോധവല്‍ക്കരണം; മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്കായ് ക്ലാസ് നടത്തി അഗ്നിരക്ഷാ സേന
മേപ്പയ്യൂര്‍: പേരാമ്പ്ര അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് വേണ്ടി സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി. തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ചും വിവിധതരം ഫയര്‍ എക്സ്റ്റിങ്യൂഷറുകള്‍ ഉപയോഗിക്കുന്നതിനെപ്പറ്റിയും ക്ലാസ് എടുത്തു. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ കെ.ടി. റഫീഖിന്റെ നേതൃത്വത്തിലാണ് ക്ലാസ് നടന്നത്. മെഡിക്കല്‍ ഓഫീസര്‍ ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു.
കളന്‍തോട് എം.ഇ.എസ് കോളജിലെ റാഗിങ്; അഞ്ച് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കി, രണ്ടു പേരെ സെമസ്റ്ററില്‍ നിന്ന് സസ്‌പെന്റ് ചെയ്തു
മുക്കം: കളന്‍തോട് എം.ഇ.എസ് കോളജിലെ റാഗിങ് സംഭവത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്നും പുറത്താക്കി. രണ്ടു വിദ്യാര്‍ത്ഥികളെ അഞ്ചാം സെമസ്റ്ററില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കുന്ദമംഗലം പുല്ലാളൂര്‍ സ്വദേശിയും കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി സോഷ്യോളജി വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് മിഥിലാജിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് റാഗിങ് ചെയ്ത സംഭവത്തിലാണ് നടപടി. റാഗിങിനെത്തുടര്‍ന്ന് ഗുരുതമായി പരിക്കേറ്റ മിഥിലാജ്
കീഴരിയൂര്‍ നെല്ലിയുള്ളതില്‍ മീത്തല്‍ ചോയിച്ചി അന്തരിച്ചു
കീഴരിയൂര്‍: നടുവത്തൂര്‍ നെല്ലിയുള്ളതില്‍ മീത്തല്‍ ചോയിച്ചി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുഞ്ഞിക്കണാരന്‍. മക്കള്‍: ശ്രീധരന്‍, രാധ, ശ്രീനിവാസന്‍. മരുമക്കള്‍: ഇന്ദിര, ബാബു, സജിത. സഞ്ചയനം ഞായറാഴ്ച.
മായം ചേര്‍ത്ത ശര്‍ക്കര വില്‍പ്പന നടത്തി: താമരശ്ശേരിയില്‍ വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും
താമരശ്ശേരി: മായം ചേര്‍ത്ത ശര്‍ക്കര വില്‍പന നടത്തിയതിന് താമരശ്ശേരിയില്‍ വ്യാപാരിക്ക് രണ്ട് ലക്ഷം രൂപ പിഴയും തടവും ശിക്ഷ. താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന റോയല്‍ ബിഗ് മാര്‍ട്ട് എന്ന സ്ഥാപനത്തിനെതിരെയാണ് താമരശ്ശേരി ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. അനുവദനീയമല്ലാത്തതും ശരീരത്തിന് ഹാനികരവുമായ റോഡമിന്‍ ബി എന്ന നിറം ചേര്‍ത്ത ശര്‍ക്കര വിറ്റുവെന്നാണ്
ആഗ്രഹങ്ങൾക്ക് ‘ലിമിറ്റ്’ വയ്ക്കാതെ അനുഗ്രഹ; ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും അനായാസം ഓടിച്ച് മേപ്പയ്യൂരിന്റെ വനിതാ ബസ് ഡ്രൈവർ
മേപ്പയ്യൂര്‍: ആഗ്രഹങ്ങള്‍ ലിമിറ്റ് ചെയ്ത് വെക്കാതെ ഇറങ്ങിത്തിരിച്ച ജില്ലയിലെ ആദ്യ വനിതാ ബസ് ഡ്രൈവറുടെ കൈകളില്‍ ഇപ്പോള്‍ ലിമിറ്റഡ് സ്‌റ്റോപ്പ് ബസ്സിന്റെ വളയവും ഭദ്രം. പേരാമ്പ്ര വടകര റൂട്ടില്‍ ബസ് ഡ്രൈവറായി തുടക്കം കുറിച്ച മേപ്പയ്യൂര്‍ സ്വദേശി അനുഗ്രഹ ഇപ്പോള്‍ വളയം പിടിക്കുന്നത് തിരക്കേറിയ കണ്ണൂര്‍-കോഴിക്കോട് റൂട്ടിലാണ്. ദിവസങ്ങല്‍ കൊണ്ടുതന്നെ ആ വളയവും തന്റെ കരങ്ങളില്‍
മേപ്പയ്യൂര്‍ വിളയാട്ടൂര്‍ മേക്കുന്നന്‍ കണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: വിളയാട്ടൂര്‍ മേക്കുന്നന്‍ കണ്ടി അബ്ദുറഹിമാന്‍ അന്തരിച്ചു. അന്‍പത്തി ഒന്‍പത് വയസ്സായിരുന്നു. പരേതനായ മൊയ്തീന്‍ ഹാജിയുടെയും കുഞ്ഞയിഷ ഹജുമ്മയുടെയും മകനാണ്. ഭാര്യ: സൈനബ. മക്കള്‍: ഡോ.റഹ്ന ഷഹീദ (ഇക്ര ആശുപത്രി കോഴിക്കോട്), സൈനബ ഷഹിദ, മുഹമ്മദ് ഹാഷിം. മരുമകന്‍: സിനാന്‍ മിഷാരി (മാത്തോട്ടം). സഹോദരങ്ങള്‍: അബ്ദുള്‍ നാസര്‍, സുബൈദ.
കയാക്കിങ് കാണാം അതോടൊപ്പം മണ്‍സൂണ്‍ ഗ്രാമീണ ടൂറിസത്തിനും അവസരം; കോഴിക്കോട് നിന്ന് ഉല്ലാസ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി
കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കോടഞ്ചേരിയില്‍ നടത്തുന്ന കയാക്കിങ് മത്സരങ്ങള്‍ കാണാന്‍ ഉല്ലാസ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി. ഒന്‍പതാമത് രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ് കാണാനും മണ്‍സൂണ്‍ ഗ്രാമീണ ടൂറിസത്തിനുമാണ് പാക്കേജില്‍ അവസര ഒരുക്കുന്നുണ്ട്. ആഗസ്റ്റ് 4, 5, 6 തിയ്യതികളിലാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. ബജറ്റ് ടൂറിസം സെല്‍ താമരശ്ശേരിയും ജില്ലാ ടൂറിസം