Sudheer

Total 26 Posts

വയനാടിന് സഹായവുമായി തൊഴിലുറപ്പ് തൊഴിലാളികളും; മേപ്പയ്യൂർ പഞ്ചായത്തിലെ മുഴുവൻ തൊഴിലാളികളും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

മേപ്പയ്യൂർ : വയനാടിലെ ദുരന്തബാധിതരെ സഹായിക്കാൻ തൊഴിലുറപ്പ് തൊഴിലാളികളും രം​ഗത്ത് വരുന്നു. മേപ്പയ്യൂർ പഞ്ചായത്തിലെ മുഴുവൻ തൊഴിലാളികളും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും.  പഞ്ചായത്ത് ഓഫിസിൽ ചേർന്ന മേറ്റുമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നൽകാൻ തീരുമാനിച്ചത്. പ്രസിഡണ്ട് കെ.ടി.രാജൻ അദ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എൻ.പി.ശോഭ.സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ

ചേമഞ്ചേരി തൊണ്ടിപ്പുറത്ത് പാഞ്ചജന്യത്തിൽ ബാലൻനായർ(നാഷണൽ ടയേർസ് കൊയിലാണ്ടി) അന്തരിച്ചു

ചേമഞ്ചേരി: തൊണ്ടിപ്പുറത്ത് പാഞ്ചജന്യത്തിൽ ബാലൻനായർ (നാഷണൽ ടയേർസ് കൊയിലാണ്ടി) അന്തരിച്ചു. തൊണ്ണൂറ്റിയൊന്ന് വയസായിരുന്നു. ഭാര്യ: പദ്മാവതി അമ്മ                                                       

കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ നാളെ(09-08-2024) വൈദ്യുതി മുടങ്ങും

കൊയിലാണ്ടി: കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ നാളെ(09-08-2024) വൈദ്യുതി മുടങ്ങും. രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ കോമച്ചൻകണ്ടി ,പയർ വീട്ടിൽ, കാവുവട്ടം , വാളികണ്ടി എന്നീ ട്രാൻസ്ഫോർമറുകളിലാണ് വൈദ്യുതി മുടങ്ങുക. 11 കെ വി ലൈനിൽ വീഴാറായ മരം മുറിക്കുന്നതിനാലാണ് വൈദ്യുതി വിതരണം മുടങ്ങുന്നത്.      

പേരാമ്പ്ര സി കെ ജി കോളേജിൽ റാ​ഗിംങ് പരാതി; കുറ്റകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്വപ്പെട്ട് എസ് എഫ് ഐ രം​ഗത്ത്

പേരാമ്പ്ര : സി കെ ജി കോളേജിൽ റാ​ഗിംങ് പരാതി. ഒന്നാം വർഷ വിദ്യാർത്ഥികളെ മൂന്നാം വർഷ വിദ്യാർത്ഥികളായ ആറോളം പേർ പേർന്ന് റാ​ഗിംങ് ചെയതെന്നാണ് പരാതി. വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പാളിന് ഇത് സംബന്ധിച്ച് പരാതി നൽകി.  നവീന മാനവിക കാഴ്ചപ്പാടോടുകൂടിയും ഐക്യ ബോധത്തോടെയും പഠന പ്രവർത്തനങ്ങൾക്ക് അന്തരീക്ഷമൊരുക്കേണ്ട കലാലയങ്ങൾ പ്രാകൃത അടിമത്വ കാഴ്ചപാടിന്റെ ഭാഗമായുള്ള

മാരത്തോൺ മത്സരം; എസ്എൻഡിപി കോളേജിന് ചരിത്ര വിജയം, ജാൻവിൻ ക്ലീറ്റസിനും ഹിമയ്ക്കും ട്രാൻസ്ജൻഡർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനം

കോഴിക്കോട്: കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി ജില്ലാതല മാരത്തോൺ സംഘടിപ്പിച്ചു. മത്സരത്തിൽ കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ ജാൻവിൻ ക്ലീറ്റസ്, ഹിമ എന്നിവർ ട്രാൻസ്ജൻഡർ വിഭാഗത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.    എച്ഛ് ഐ വി എയ്ഡ്‌സ് ബോധവൽക്കറണത്തിന്റെ ഭാഗമായി ജില്ലയിലെ

കൊടികളും ബോർഡുകളും നശിപ്പിച്ചതിൽ പ്രതിഷേധം ; പെരുവണ്ണാമൂഴി ജിക്കാ പ്ലാൻ്റിലേക്ക് സിഐടിയു മാർച്ച്

പെരുവണ്ണാമൂഴി: കേരള വാട്ടർ അതോറിറ്റിയുടെ പെരുവണ്ണാമൂഴി ജിക്കാ പ്ലാൻ്റിൽ, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ [C.I.T.U] സ്ഥാപിച്ച കൊടികളും, പ്ലാൻ്റ് കരാറുകാരുടെ അഴിമതി ആരോപിച്ച് സ്ഥാപിച്ച ബോർഡുകളും നശിപ്പിച്ചതിനെതിരെ സിഐടിയു പ്രതിഷേധ മാർച്ച് നടത്തി.കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് സിഐടിയു പേരാമ്പ്ര ഏരിയാ സെക്രട്ടറി കെ. സുനിൽ ഉദ്ഘാടനം ചെയ്തു.