തിരുവങ്ങൂരിലും വെറ്റിലപ്പാറയിലും വീടുകളില്‍ മോഷണ ശ്രമം



ചേമഞ്ചേരി: തിരുവങ്ങൂര്‍ വെറ്റിലപ്പാറ ഭാഗങ്ങളിലെ വീടുകളിലും ക്ഷേത്രത്തിലും മോഷണ ശ്രമം. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. തിരുവങ്ങൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറക്കാനുള്ള ശ്രമവും സമീപത്തെ വീടുകളിലും മോഷണം നടത്താനുള്ള ശ്രമവും നടന്നിട്ടുണ്ട്.

സമീപത്തെ വീട്ടിലെ സിസി.ടിവി ദൃശ്യത്തിലാണ് സംഭവം പതിഞ്ഞത്. തിങ്കളാഴ്ച പുലര്‍ച്ചെ 1.30തോടെയാണ് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഭണ്ഡാരം എടുത്തുകൊണ്ടുപോയി കുത്തിതുറക്കാനുള്ള ശ്രമം നടന്നത്. 1.48 ഓടെ സമീപത്തെ വീട്ടിലെ പറമ്പിലൂടെ മോഷ്ടാവ് കടന്നുപോകുന്ന സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

മുഖം മൂടിയ നിലയിലായതിനാല്‍ മോഷ്ടാവിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പുലര്‍ച്ചെ രണ്ട് മണിയോടെ വാര്യം വീട് വാസുവിന്റെ വിട്ടിലും തൊട്ടടുത്ത് ഗോവിന്ദന്‍ നായരുടെയും വീട്ടിലും മോഷ്ട്ടാക്കളെത്തി വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമം നടന്നിട്ടുണ്ട്. അലാറം അടിച്ചപ്പോള്‍ വീട്ടുകാര്‍ പെട്ടെന്ന് ഉണര്‍ന്ന് ലൈറ്റിട്ടതുകാരണം മോഷ്ടാവ്ഓടി രക്ഷപ്പെട്ടു. സംഭവമറിഞ്ഞ് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നിലവില്‍ ഒന്നും മോഷണം പോയതായി വിവരമില്ല.