കണ്ണൂരില്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; മകൻ അറസ്റ്റിൽ


കണ്ണൂര്‍: ചെറുപുഴയില്‍ മകന്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. ഭൂദാനം സ്വദേശിയായ നാരായണീയെയാണ് മകന്‍ സതീശന്‍ കൊല്ലാന്‍ ശ്രമിച്ചത്.

ക്യാന്‍സര്‍ ബാധിതയായ അമ്മയെ പരിചരിക്കാന്‍ കഴിയാത്തതിനാലാണ് സതീശന്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സതീശനെ ചെറുപുഴ പോലീസ് അറസ്റ്റ് ചെയ്തു.

പരിക്കേറ്റ നാരായണിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.