മൺവെട്ടി ഉപയോഗിച്ച് എ.ടി.എം കവർച്ച ശ്രമം; തൂണേരി സ്വദേശിയായ പത്തൊമ്പത്കാരൻ പിടിയിൽ


കണ്ണൂർ: എ.ടി.എമ്മിൽ മോഷണശ്രമം നടത്തിയ തൂണേരി സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ. നാദാപുരം തൂണേരി സ്വദേശിയായ പുത്തലത്തു വിഘ്‌നേശ്വരനെ (19) യാണ് ചൊക്ലി പോലീസ് അറസ്റ്റ് ചെയ്തത്. പെരിങ്ങത്തൂർ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എമ്മിലാണ് യുവാവ് മോഷണ ശ്രമം നടത്തിയത്. ചെറിയ മൺവെട്ടി ഉപയോഗിച്ചാണ് ഇയാൾ മോഷണ ശ്രമം നടത്തിയത്. രാത്രി ഒരു മണി യോടെ ആയിരുന്നു സംഭവം. സി.സി.ടി.വി യിൽ പതിഞ്ഞ മോഷ്ടാവിന്റെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് തൂണേരി സ്വദേശിയായ വിഘ്‌നേശ്വരനിലേക്ക് ചൊക്ലി പോലീസ് എത്തിയത്. Summary: ATM with earthenware. attempted robbery; A nineteen-year-old native of Thuneri was arrested