സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വാഹനത്തിലുള്ളവരോട് കാര്യം തിരക്കി; നരിക്കുനിയില്‍ വനിതാ എസ്.ഐയ്ക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ കയ്യേറ്റം


Advertisement

നരിക്കുനി: സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വാഹനത്തിലുള്ളവരോട് കാര്യം തിരക്കിയതിന് നരിക്കുനിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ കയ്യേറ്റം. പള്ളിയാര്‍കോട്ടയില്‍ വനിതാ എസ്.ഐയ്ക്കും രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെയാണ് കയ്യേറ്റമുണ്ടായത്. കാക്കൂര്‍ എസ്.ഐ ജീഷ്മ, എ.എസ്.ഐ ദിനേശ്, സി.പി.ഒ രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Advertisement

സംഭവത്തില്‍ കുന്ദമംഗലം സ്വദേശി ബാബുരാജന്‍, കുറ്റിക്കാട്ടൂര്‍ സ്വദേശി പ്രശാന്ത്, വെള്ളിപറമ്പിലെ ഷനൂബ്, നെല്ലിക്കോട സ്വദേശി രാജേഷ് എന്നിവരെ കൊടുവള്ളി സി.ഐ അഭിലാഷ് എത്തി കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ എസ് ഐ ജീഷ്മയും മറ്റ് രണ്ട് ഉദ്യോഗസ്ഥരും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.

Advertisement
Advertisement