എം.എസ്.എഫ് സംസ്ഥാന വിംങ് കണ്‍വീനറായി കൊയിലാണ്ടി സ്വദേശി ആസിഫ് കലാം


കൊയിലാണ്ടി: എംഎസ്എഫിന്റെ സംസ്ഥാന വിംങ് കണ്‍വീനറായി കൊയിലാണ്ടി സ്വദേശി ആസിഫ് കലാം തിരഞ്ഞെടുക്കപ്പെട്ടു. എംഎസ്എഫ് കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറിയായിരുന്നു.

എംഎസ്എഫിന്റെ ബാല കേരളം ചുമതലയാണ് ആസിഫിന് നല്‍കിയിരിക്കുന്നത്. സ്‌കൂള്‍ കാലഘട്ടം മുതല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങി പരിചയമുള്ള ആസിഫ് 2008ലാണ് എംഎസ്എഫിന്റെ ഭാരവാഹിയായി ചുമതലയേല്‍ക്കുന്നത്.

കൊയിലാണ്ടി മുന്‍സിപ്പള്‍ ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ ചുമതലകളും കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016ല്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറുമായിരുന്നു.

അരാഷ്ട്രീയം വളര്‍ന്നു വരുന്ന ഇക്കാലത്ത് വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ വല്‍ക്കരിച്ച് രാജ്യത്തിന്റെ എല്ലാ മേഖലകളിലും ഇടപെടാന്‍ കഴിയുന്ന മികച്ച പൗരന്മാരായി മാറ്റുന്നതിന് വേണ്ടിയുളള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ബാല കേരളം ശ്രമിക്കുന്നതെന്നും  തനിക്ക് ലഭിച്ച ചുമതല കൃത്യമായി നിര്‍വഹിക്കുമെന്നും അദ്ദേഹം കൊയിലാണ്ടി ന്യൂസിനോട് പറഞ്ഞു.

കാപ്പാട് ഇലാഹിയ കോളേജിലെ അധ്യാപകനായ ആസിഫ് കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിലെ ഫിര്‍ദൗസ് വീട്ടില്‍ അബ്ദുള്‍ കലാമിന്റെയും സാജിറയുടെയും മകനാണ്.