പാലിന് ലിറ്ററിന് 3 രൂപസബ്‌സിഡി മുതല്‍ കന്നുകാലികള്‍ക്ക് ഇന്‍ഷുറന്‍സ് വരെ; ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി മുഴുവന്‍ കറവ പശുക്കള്‍ക്കും സൗജന്യമായി ധാതുലവണ മിശ്രിതം വിതരണം ചെയ്ത് മൂടാടി പഞ്ചായത്ത്


മൂടാടി: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മൂടാടി പഞ്ചായത്തിലെ മുഴുവന്‍ കറവ പശുക്കള്‍ക്കും ധാതുലവണ മിശ്രിതം നല്‍കി. ധാതു ലവണമിശ്രിതം വിതരണം ഗ്രാമപഞ്ചായത് പ്രസിഡന്റ് സി.കെ. ശ്രീകുമാര്‍ നിര്‍വ്വഹിച്ചു.

കറവപ്പശുക്കള്‍ളില്‍ കാത്സ്യം മറ്റ് ധാതു ലവണങ്ങളുടെ അഭാവം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഓരോ പശുവിനും 15 കിലോവീതം ധാതുലവണ മിശ്രിതം സൗജന്യമായാണ് ഗ്രാമപഞ്ചായത്ത് നല്‍കുന്നത്. ഇത് കൂടാതെ പാലിന് ലിറ്ററിന് 3 രൂപസബ്‌സിഡി, കാലിത്തീറ്റ സബ്‌സിഡി, കന്നുകാലികള്‍ക് ഇന്‍ഷൂറന്‍സ് എന്നിവയും ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡോ. പ്രസിന ലൂക്കോസ് സ്വാഗതംവും ഷബീര്‍ നന്ദിയും പറഞ്ഞു.