പങ്കെടുത്തത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ നര്‍ത്തകര്‍; ശ്രദ്ധേയമായി പന്തലായനി അഘോര ശിവക്ഷേത്രത്തിലെ അഖണ്ഡ നൃത്താര്‍ച്ചന


കൊയിലാണ്ടി: മഹാശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി പന്തലായനി അഘോര ശിവക്ഷേത്രത്തില്‍ അഖണ്ഡ നൃത്താര്‍ച്ചന നടന്നു. രാവിലെ ആറ് മണിക്ക് ആരംഭിച്ച് വൈകീട്ട് ആറ് വരെ നീണ്ടു നിന്ന പരിപാടിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ നര്‍ത്തകരും ഭരതാഞ്ജലി പെര്‍ഫോമിങ് ആര്‍ട്‌സിലെ വിദ്യാര്‍ഥികളും പങ്കെടുത്തു.

ഡോ: ഭരതാഞ്ജലി മധുസൂദനനാണ് പരിപാടി ഏകോപിപ്പിച്ചത്. പ്രമുഖ നര്‍ത്തകരായ ദീപ്തി പാരോള്‍, ഡോ. തമാലിക ഡേ, പ്രദീഷ് തിരുതീയ, മന്‍ദിര പാള്‍, ചിറോശ്രീ റോയ്, സുപമ ഡേ, പരിമിത ഭട്ടാചാര്‍ജി, അശ്വതിനായര്‍, ശ്രീകാന്ത്, സുരേഷ് ശ്രീധര്‍ തുടങ്ങിയവരും പങ്കെടുത്തു.

Summary: as-part-of-the-mahashivratri-celebrations-akhanda-nirtarchana-was-held-at-pantalayani-aghora-shiva-temple.