സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി ഹാര്‍ബറിന് സമീപമുള്ള കടല്‍ത്തീരം ശുചീകരിച്ച് 30 കേരള ബെറ്റാലിയന്‍ എന്‍.സി.സി.


കൊയിലാണ്ടി: 78ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി ഹാര്‍ബറിന് സമീപമുള്ള കടല്‍ത്തീരം ശുചീകരിച്ച് 30 കേരള ബെറ്റാലിയന്‍ എന്‍.സി.സി. ഫ്‌ലാഗ് മാര്‍ച്ചുംബീച്ച് ക്ലീനിങും ആണ് നടത്തിയത്.

കൊയിലാണ്ടി മുന്‍സിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ അസീസ് മാസ്റ്റര്‍ ബീച്ച് ക്ലീനിങ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.എന്‍.സി സി ഓഫീസര്‍മാരായ ക്യാപ്റ്റന്‍ മനു. പി, ലവീന്‍, ശ്രീരാജ്, ജിനേഷ്, അനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എന്‍.സി.സി കേഡറ്റുകളായ ശ്യാം സാഗര്‍,അനാമിക ആര്‍.എ എന്നിവര്‍ സംസാരിച്ചു.