ഹൃദ്രോഗവും പക്ഷാഘാതവും തളര്‍ത്തിയ ചിത്രകാരന് രവിയ്ക്കും കുടുംബത്തിനും തുണയാവാം; ചികിത്സാ ചെലവിലേക്ക് സഹായം നല്‍കാം
കൊയിലാണ്ടി: നല്ലവരായ നാട്ടുകാരുടെയും സുമനസുകളുടെയും സഹായം തേടിയിരിക്കുകയാണ് ചിത്രകാരനായ രവി (ചിത്ര ലിപി). ഹൃദ്രോഗവും പക്ഷാഘാതവും കാരണം ദുരിതമനുഭവിക്കുകയാണ് രവി.
വീട്ടമ്മയായ ഭാര്യ, നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ ഏക മകള്‍ എന്നിവരടങ്ങിയതാണ് രവിയുടെ കുടുംബം. കുടുംബത്തിന്റെ ഏക ആശ്രയമാണ് രവി. വീടു പണി പാതിവഴിയിലാണ്. വിവിധ സ്ഥാപനങ്ങളുടെ പരസ്യങ്ങളും ചുമരെഴുത്തും ബോര്‍ഡ് വര്‍ക്കുമായിരുന്നു ഉപജീവന മാര്‍ഗം. ഇത്തരം ജോലി ചെയ്ത് ജീവിത ചെലവ് നിവര്‍ത്തിച്ചു പോരുന്നതിനിടെയാണ് രോഗം രവിയെ തളര്‍ത്തിയത്.
അടിയന്തരമായി വേണ്ട ചികിത്സയും അതിനു വേണ്ട സഹായങ്ങളും നല്കി കുടുംബത്തെ സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ദൗത്യമാണ് നാം ഏറ്റെടുക്കുന്നത്. ഒക്ടോബര്‍ 10 നുള്ളില്‍ സഹായം സ്വരൂപിച്ച് കുടുംബത്തിന് കൈമാറുക എന്നതാണ് ചികിത്സാ സഹായ കമ്മിറ്റി ലക്ഷ്യമിടുന്നത്.
നല്കാന് ആഗ്രഹിക്കുന്ന തുക നേരിട്ടോ താഴെ കാണുന്ന ബേങ്ക് അക്കൗണ്ടിലേക്ക് Gpay / Phone pay ആയോ അയയ്ക്കാവുന്നതാണ്.
സ്നേഹപൂര്‍വ്വം
നിജില പറവക്കൊടി
(കണ്‍വീനര്‍)
കെ.എം നന്ദനന്‍
(ചെയര്മാന്)
ചിത്രലിപി രവി ചികിത്സാ സഹായ കമ്മറ്റി
Gpay No :
9446833544
കെ.എം.നന്ദനന്‍
ധനലക്ഷ്മി ബേങ്ക്
Federal Bank
Quilandi Branch