കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗാലറിയില്‍ പേസ്‌മെന്റി ആര്‍ട്ട് എക്‌സിബിഷന്‍ സെപ്തംബര്‍ എട്ട് മുതല്‍; പോസ്റ്റര്‍ പ്രകാശനം ചെയ്തു


കൊയിലാണ്ടി: കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗാലറിയില്‍ പേസ്‌മെന്റി ആര്‍ട്ട് എക്‌സിബിഷന്റെ പോസ്റ്റര്‍ പ്രകാശനം കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍ വച്ച് നടന്നു. സെപ്റ്റംബര്‍ 8 മുതല്‍ 18 വരെ നടക്കുന്ന ബാബു കൊളപ്പള്ളിയുടെ പേസ്‌മെന്റി ആര്‍ട്ട് എക്‌സിബിഷന്റെ പോസ്റ്റര്‍ പ്രകാശനമാണ് നടന്നത്. പോസ്റ്റര്‍  എസ്. പ്രദീപിന് നൽകിക്കൊണ്ട് ആർട്ടിസ്റ്റ് മദനൻ പ്രകാശനം
നിർവഹിച്ചു.

മധു ബാലന്‍ ആമുഖഭാഷണം നടത്തി. ഡോക്ടര്‍ ലാല്‍ രഞ്ജിത്ത് ഉപഹാര സമര്‍പ്പണം നടത്തി. സുരേഷ് ഹെമ്‌ലിന്‍,
സജീവന്‍ ലോയല്‍, സഫീല പുനത്തില്‍, ജയശ്രീ, അനുശ്രീ എന്നിവര്‍ സംസാരിച്ചു. ബാബു കൊളപ്പള്ളി നന്ദി രേഖപ്പെടുത്തി.