ഹൃദയാഘാതത്തെ തുടർന്ന് മിസോറാമില്‍ വെച്ച് മരണപ്പെട്ട ധീര ജവാൻ രമേശന് അരിക്കുളം പൗരാവലിയുടെ അനുശോചനം
അരിക്കുളം: ഹൃദയാഘാതത്തെ തുടർന്ന് മിസോറാമില്‍ വെച്ച് മരണപ്പെട്ട മന്ദങ്ങാ പറമ്പത്ത് സ്വദേശി പുളിക്കുല്‍ മീത്തല്‍ രമേശന് അരിക്കുളം പൗരാവലിയുടെ അനുശോചനം. പൗരാവലിയ്ക്ക് വേണ്ടി ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച അനുശോചന യോഗത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എം സുഗതന്‍ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ എം.പി ശിവാനന്ദൻ, ശശി ഊട്ടേരി, ഇ.രാജൻ, സി.പ്രഭാകരൻ, ആവള അമ്മത്, എൻ.വി നജീഷ് കുമാർ, പ്രദീപൻ കണ്ണമ്പത്ത്, അനിൽ കോളിയോട്ട്, എം.പ്രകാശൻ, കെ.എം അമ്മത്, എടവന രാധാകൃഷ്ണൻ, ശ്രീധരൻ കണ്ണമ്പത്ത്, പി.ഷാജി എന്നിവർ സംസാരിച്ചു.
മന്ദങ്ങാ പറമ്പത്ത് ടൗണിൽ പൊതുദര്‍ശനത്തിന് വച്ച ഭൗതിക ശരീരത്തിൽ ഗ്രാമപഞ്ചായത്തിന് വേണ്ടി എ.എം സുഗതൻ മാസ്റ്റർ, കെ.എം അമ്മത് എന്നിവര്‍ ചേര്‍ന്ന് സമർപ്പിച്ചു. ചാലിക്കരയിലെ വീട്ടുവളപ്പില്‍ പൂര്‍ണ്ണ ബഹുമതികളോടെ ഇന്ന് രാവിലെയായിരുന്നു സംസ്‌കാരം.
Description: Arikulam Pauravali’s condolence to Dhira Jawan Ramesan