അരിക്കുളം പഞ്ചായത്ത് കേരളോത്സവം; ഫുട്‌ബോള്‍ മേളയില്‍ ജേതാക്കളായ ഗ്രാന്‍മ ഏക്കാട്ടൂരിന് നാടിന്റെ അനുമോദനം
അരിക്കുളം: അരിക്കുളം ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2024 ഫുട്‌ബോള്‍ മേളയില്‍ ജേതാക്കളായ ഗ്രാന്‍മ ഏക്കാട്ടൂര്‍ ഫുട്‌ബോള്‍ ടീമിനെ അനുമോദിച്ച് ഗ്രാന്‍മ ഏക്കാട്ടൂര്‍ ക്ലബ്ബ്. ഏക്കാട്ടൂരില്‍ വെച്ച് സംഘടിപ്പിച്ച അനുമോദന ചടങ്ങ് പി.എം രാജന്‍ ഉദ്ഘാടനം ചെയ്തു.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി തെരത്തെടുത്ത ഗ്രാന്‍മയിലെ അനജ് കൃഷ്ണയെ അഭിനന്ദിച്ചു. ഗ്രാന്‍മ സെക്രട്ടറി ടി.എം. സജീഷ് സ്വാഗതവും, വി.കെ ബിനീഷ് അധ്യക്ഷതയും വഹിച്ച ചടങ്ങില്‍പി.എം.ശശി, ഇ.സി സുരേന്ദ്രന്‍ പി.എം ബാലന്‍, ടി.കെ. സന്തോഷ്, വി.പി. മനോജ്, എം.പി ഷിബു, സാബു.ടി.കെ, ശ്രീജിത്ത് സി.കെ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. ചടങ്ങിന് അഷിന്‍ ദാസ് നന്ദി പറഞ്ഞു.