കൊയിലാണ്ടി ന്യൂസ് ഡോട് കോം വാർത്ത തുണയായി; അരിക്കുളം സ്വദേശിനിയ്ക്ക് നഷ്ടപ്പെട്ട സ്വര്‍ണ ബ്രേസ് ലെറ്റ് തിരികെകിട്ടി


കൊയിലാണ്ടി: അരിക്കുളം സ്വദേശിനി മായ സുധീഷിന്റെ നഷ്ടപ്പെട്ട സ്വര്‍ണ ബ്രേസ് ലെറ്റ് തിരിച്ചുകിട്ടി. ആഭരണം നഷ്ടപ്പെട്ടത് സംബന്ധിച്ച് കൊയിലാണ്ടി ന്യൂസ് ഡോട് കോം  ഇന്നലെ രാത്രി വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസിയായ ചെറുവത്ത് കുട്ടിക്കൃഷ്ണന്‍ നായര്‍ ആഭരണം കളഞ്ഞുകിട്ടിയ കാര്യം യുവതിയെ അറിയിക്കുകയായിരുന്നു.

ഇന്നലെ കൊയിലാണ്ടിയില്‍ നിന്നും തിരികെ വീട്ടിലേക്ക് മടങ്ങവെ കുന്നോത്ത് മുക്കില്‍ ബസിറങ്ങി വീട്ടിലേക്ക് പോകുന്നവഴിയിലാണ് ആഭരണം നഷ്ടപ്പെട്ടുപോയിരുന്നത്. പുതുശ്ശേരി വളവില്‍ റോഡില്‍ നിന്നാണ് ആഭരണം കിട്ടിയതെന്ന് ചെറുവത്ത് കുട്ടിക്കൃഷ്ണന്‍ നായര്‍ പറഞ്ഞു.

രാത്രി വാര്‍ത്ത കണ്ടതോടെയാണ് കുന്നോത്ത് മുക്ക് സ്വദേശിനിയുടേതാണെന്ന് മനസിലായത്. വാര്‍ത്തയില്‍ കണ്ട നമ്പറില്‍ വിളിച്ച് കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് രാത്രി പത്തരയോടെ മായ കുട്ടിക്കൃഷ്ണന്‍ നായരുടെ വീട്ടിലെത്തി ആഭരണം ഏറ്റുവാങ്ങി.

Summary: Arikulam native got back her lost gold brace let