വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അരിക്കുളം മാവട്ട് കോൺഗ്രസ് കമ്മറ്റിയുടെ ആദരം


അരിക്കുളം: മാവട്ട് 141 ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എല്‍.സി, പ്ലസ് ടു, നഴ്‌സിംഗ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു.

മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തങ്കമണി ദീപാലയം അധ്യക്ഷത വഹിച്ചു.

അരിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശശി ഊട്ടേരി, സി.എം ജനാർദ്ദനൻ മാസ്റ്റർ, ബിനി മഠത്തിൽ, പി.എം രാധ, ബീന വരമ്പിച്ചേരി, എം രാമാനന്ദൻ മാസ്റ്റർ, എം സുരേന്ദ്രൻ, പി ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.