വൈദ്യുതി ചാര്‍ജ് ഭീമമായി വര്‍ദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തം; കുരുടിമുക്കില്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനവുമായി കോണ്‍ഗ്രസ്


അരിക്കുളം: വൈദ്യുതി ചാര്‍ജ് ഭീമമായി വര്‍ദ്ധിപ്പിച്ചതിനെടതിരെ ചൂട്ട് കത്തിച്ച് പ്രതിഷേധ പ്രകടനവുമായി അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി.

കുരുടിമിക്കില്‍ സംഘടിപ്പിച്ച യോഗത്തില്‍ ബ്ലോക്ക് ട്രഷറര്‍ കെ. അഷറഫ് മാസ്റ്റര്‍, ടി.ടി. ശങ്കരന്‍ നായര്‍, ശ്രീധരന്‍ കണ്ണമ്പത്ത്, (ബ്ലോക്ക് സെക്രട്ടറി) പി.കെ.കെ. ബാബു, ശ്രീകുമാര്‍ കെ. എന്നിവര്‍ സംസാരിച്ചു. അനില്‍കുമാര്‍ അരിക്കുളം, എന്‍.വി. അഷറഫ്, ബബീഷ്. സി.കെ, മനോജ്, ഇ.ടി.എം പ്രതാപ് ചന്ദ്രന്‍, മോഹനന്‍ കെ.ദീപേഷ്, എ. ലതേഷ് പുതിയെടുത്ത് എന്നിവര്‍ നേതൃത്വം നല്‍കി.