അരിക്കുളം കെപിഎംഎസ്എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിടിഎ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപണം; രക്ഷിതാക്കളുടെ നേതൃത്വത്തിലുള്ള സ്‌കൂള്‍ സംരക്ഷണ സമിതി യോഗം ചേര്‍ന്നു


അരിക്കുളം: കെപിഎംഎസ്എം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പിടിഎ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ച് രക്ഷിതാക്കളുടെ നേതൃത്വത്തിലുള്ള സ്‌കൂള്‍ സംരക്ഷണ സമിതി യോഗം ചേര്‍ന്നു. ബാഹ്യ ശക്തികളുടെ പ്രേരണയില്‍ സ്‌കൂള്‍ പിടിഎ തെരഞ്ഞെടുപ്പ് നടത്താതെ നൂറ് കണക്കിന് രക്ഷിതാക്കളെ രണ്ടാം തവണയും മടക്കി അയച്ച പ്രിന്‍സിപ്പാളിന്റെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന്‌രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി.

സ്‌കൂളിന്റെ വികസനത്തിന് അനിവാര്യമായ പിടിഎ തെരഞ്ഞെടുപ്പ് എന്തിനാണ് തടഞ്ഞുവെച്ചതെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.കെ.കെ ബാബു, നജീദ് ഊരള്ളൂര്‍, സുഹൈല്‍ നടേരി, സന്തോഷ് കുമാര്‍ .ടി കെ, ജലീല്‍ തറമലങ്ങാടി, അനില്‍കുമാര്‍ അരിക്കളം എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.

Summary: Arikulam KPMSM Higher Secondary School PTA Allegedly Sabotaged Elections; A meeting of the school protection committee led by parents was held.