‘മുടങ്ങി കിടക്കുന്ന നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ അടിയന്തിരമായി നല്‍കണം’; അരിക്കുളം ഐ.എന്‍.ടി.യു.സി


Advertisement

അരിക്കുളം: മാസങ്ങളായി മുടങ്ങി കിടക്കുന്ന നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ അടിയന്തിരമായി വിതരണം ചെയ്യണമെന്ന് ഐ.എന്‍.ടി.യു.സി അരി ക്കുളം മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. മഴക്കാലം ശക്തമായതോടെ എല്ലാ മേഖലയും സ്തഭിച്ചിരിക്കുകയാണ് തൊഴിലാളികള്‍ മരുന്നിന് പോലും പണം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് ഈ അവസരത്തിലും സര്‍ക്കാര്‍പെന്‍ഷന്‍ നല്‍കാതെ മസ്റ്ററിംഗ് കൊണ്ട് വന്ന് ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്നും യോഗം ആരോപിച്ചു.

Advertisement

തൊഴിലാളിവിരുദ്ധ നയങ്ങള്‍ നടപ്പാക്കുന്നതില്‍ മോഡിയും പിണാറായിയും മല്‍സരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ഐ.എന്‍.ടി.യു.സി അരിക്കുളം മണ്ഡലം പ്രസിഡന്റ് മുഹമ്മദ് എടച്ചേരി അദ്ധ്യക്ഷ്യം വഹിച്ചു. ശ്രീധരന്‍ കണ്ണമ്പത്ത്, പി.എം രാധ, രാമചന്ദ്രന്‍ ചിത്തിര, റിയാസ് ഊട്ടേരി, അനില്‍ കുമാര്‍ അരിക്കുളം, ശബരീഷ് ഊരള്ളൂര്‍, ടി.ടി രാഗേഷ് എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement