കൂത്ത് കൂടിയാട്ട കുലപതിയുടെ 124-ാം ജന്മദിനം; പത്മശ്രീ മാണി മാധവ ചാക്യാരുടെ ജന്മദിനാചരണം ആഘോഷമാക്കി അരിക്കുളം


Advertisement

കാരയാട്: കൂത്ത് കൂടിയാട്ട കുലപതി പത്മശ്രീ മാണി മാധവ ചാക്യാരുടെ 124-ാം ജന്മദിനത്തോടനുബന്ധിച്ച് ജന്മദിനാചരണ പരിപാടി സംഘടിപ്പിച്ചു. അദ്ദേഹം ജനിച്ച അരിക്കുളം ഗ്രാമ പഞ്ചായത്തിലെ തിരുവങ്ങായൂര്‍ ശിവക്ഷേത്രത്തിന് സമീപത്തുള്ള തെക്കേ ചാക്യാര്‍ മഠംത്തില്‍ പത്മശ്രീ മാണി മാധവ ചാക്യാര്‍ സ്മാരക കലാപഠന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

Advertisement

പരിപാടി ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം. സുഗതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മാധവാനന്ദന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.

കെ.പി. രജനി, കെ.കെ. നാരായണന്‍, പത്മനാഭന്‍ പുതിയേടത്ത്, ദിനേശന്‍ എം.എസ്. എന്നിവര്‍ സംസാരിച്ചു. കെ. അഭിനീഷ് സ്വാഗതം പറഞ്ഞു. വി.പി. അശോകന്‍ നന്ദി പറഞ്ഞു.

Advertisement
Advertisement