വിജയത്തിൽ ആറാടി അരിക്കുളം; 222 ൽ 222 പേരും വിജയം നേടി കെ.പി.എം.എസ്.എം.എച്ച്.എസ്.എസ്


കൊയിലാണ്ടി: അരിക്കുളത്ത് ഇത് ആഘോഷ രാവാണ്. കഴിഞ്ഞ വർഷം ഒരു വിദ്യാർത്ഥി പരാജയപ്പെട്ടതോടെ നഷ്ടമായ നൂറു ശതമാനം ഇത്തവണ നേടിയെടുത്തതിന്റെ സന്തോഷത്തിലാണ് കെ.പി.എം.എസ്.എം.എച്ച്.എസ്.എസ് ലെ അധ്യാപകരും കുട്ടികളും. ഇരുനൂറ്റി ഇരുപത്തി രണ്ട് വിദ്യാർത്ഥികൾ എഴുതിയ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു കൊണ്ട് നൂറു ശതമാനം വിജയമാണ് സ്കൂൾ സ്വന്തമാക്കിയത്.


പന്ത്രണ്ട് വിദ്യാർത്ഥികൾ ആണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. സംസ്ഥാനത്തൊട്ടാകെ പരീക്ഷ എഴുതിയവരില്‍ 44,363 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. ഗ്രേസ് മാര്‍ക്ക് ഇല്ലാതിരുന്നിട്ടും കുട്ടികള്‍ മികച്ച മാര്‍ക്ക് നേടിയെന്ന് ജേതാക്കളെ അനുമോദിച്ചു കൊണ്ട് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

പരീക്ഷ ഫലം അറിയാനായി ചുവടെ ചേർത്തിരിക്കുന്ന വാർത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക:

https://koyilandynews.com/how-to-check-kerala-sslc-results-2022/