ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് നിയമനം
കോഴിക്കോട്: ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി എം കെ എസ് വൈ 2.0-നീര്‍ത്തടഘടകം) പദ്ധതിയില്‍ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ടിനെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ്, സോയില്‍ എന്‍ജിനിയറിങ്, അനിമല്‍ ഹസ്ബന്‍ഡറി എന്‍ജിനിയറിങ്, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയിലൊന്നിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത.
ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും സമാന മേഖലയില്‍ പ്രവൃത്തി പരിചയമുളളവര്‍ക്കും മുന്‍ഗണന. വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പുകള്‍ സഹിതം ഡെപ്യൂട്ടി ഡയറക്ടര്‍/പ്രൊജക്ട് ഡയറക്ടര്‍, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം, സി ബ്ലോക്ക്, നാലാം നില, സിവില്‍സ്‌റ്റേഷന്‍, കോഴിക്കോട്-20 എന്ന വിലാസത്തില്‍ ജനുവരി എട്ടിന് വൈകിട്ട് മൂന്ന് മണിക്കകം ലഭ്യമാക്കണം. ഫോണ്‍: 0495-2371283.
Description: Appointment of Technical Expert in District Poverty Alleviation Department