പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിനു കീഴില്‍ എസ് ടി പ്രൊമോട്ടര്‍ നിയമനം; വിശദമായി അറിയാം
പേരാമ്പ്ര: പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിനു കീഴിലുള്ള ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ നരേന്ദ്രദേവ്, സീതപ്പാറ, ആലംപാറ, ചെങ്കോട്ടകൊല്ലി ഉന്നതികളിലും മറ്റ് ഒറ്റപ്പെട്ട ഉന്നതികളിലും എസ്.ടി പ്രൊമോട്ടര്‍മാരായി (ഒഴിവ് -1 ) താല്‍ക്കാലിക നിയമനത്തിനായി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത പത്താം ക്ലാസ്സ്. പി വി റ്റി ജി/അടിയ/പണിയ/മലപണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതി. പ്രായപരിധി 20 നും 35നും മദ്ധ്യേ. അതാത് പഞ്ചായത്ത്/ഉന്നതിയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം ടി.എ ഉള്‍പ്പെടെ 13500 രൂപ ഓണറേറിയം ലഭിക്കും.
യോഗ്യരായവര്‍ക്ക് ഫെബ്രുവരി 24 ന് രാവിലെ 10.30 ന് കോഴിക്കോട് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ – 0495 2376364,
ടി.ഇ.ഒ പേരാമ്പ്ര : 9744233620.