മത്സ്യ സമ്പദാ യോജന പദ്ധതിയ്ക്ക് കോഴിക്കോട് ജില്ലയില്‍ പ്രോഗ്രാം മാനേജറെ നിയമിക്കുന്നു; യോഗ്യതയും വിശദാംശങ്ങളും അറിയാം
കോഴിക്കോട്: ജില്ലാ ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പ്രധാന്‍ മന്ത്രി മത്സ്യ സമ്പദാ യോജന പദ്ധതിയ്ക്ക് ജില്ലാതല മോണിറ്ററിംഗിനായി ജില്ലാ പ്രോഗ്രാം യൂണിറ്റിലേയ്ക്ക് ജില്ലാ പ്രോഗ്രാം മാനേജറെ നിയമിക്കുന്നു. 40,000/രൂപ വേതന നിരക്കില്‍ കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേയ്ക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു.
പ്രായം 35 വയസ്സില്‍ അധികരിക്കരുത്. യോഗ്യത: മാസ്റ്റേഴ്‌സ് ഡിഗ്രി ഇന്‍ ഫിഷറീസ് സയന്‍സ് /എം.എസ്.സി സുവോളജി /എം.എസ്.സി മറൈന്‍ സയന്‍സ് /എം.എസ്.സി മറൈന്‍ ബയോളജി /മാസ്റ്റേഴ്‌സ് ഡിഗ്രി ഇന്‍ ഫിഷറീസ് എക്കണോമിക്‌സ് ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ് /ഫിഷറീസ് ബിസിനസ് മാനേജ്മന്റ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: ഫെബ്രുവരി 13. [email protected] ഫോണ്‍: 0495-2383780.