ചെങ്ങോട്ടുകാവ്, പേരാമ്പ്ര, അത്തോളി ഗ്രാമപഞ്ചായത്തുകളില്‍ അക്ഷയ കേന്ദ്രം തുടങ്ങാന്‍ അപേക്ഷിക്കാം; വിശദാംശങ്ങള്‍ അറിയാം…
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഒന്‍പത് സ്ഥലങ്ങളില്‍ പുതുതായി അക്ഷയകേന്ദ്രം തുടങ്ങുന്നതിന് പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ചേലിയ സാക്ഷരത കേന്ദ്രത്തിനു സമീപം അക്ഷയ കേന്ദ്രം തുടങ്ങുന്നതിന് അപേക്ഷിക്കാം. കൂടാതെ പേരാമ്പ്ര പഞ്ചായത്ത് കല്ലോട് ഭാഗത്തും അത്തോളി പഞ്ചായത്ത് കൊടശ്ശേരി, കൂമുളളി എന്നീ സ്ഥലങ്ങളിലും അക്ഷയ കേന്ദ്രം തുടങ്ങാന്‍ അവസരം ഉണ്ട്.
ഇതില്‍ തെച്യാട്, കൊടശ്ശേരി, കൂമുള്ളി, കല്ലോട് എന്നീ സ്ഥലങ്ങളിലേക്ക് പട്ടികവര്‍ഗ്ഗ വിഭാഗക്കാരും ചേലിയ സാക്ഷരതാ കേന്ദ്രം, എന്നിവിടങ്ങളിലേക്ക് പട്ടികജാതി വിഭാഗക്കാര്‍ക്കുമാണ് അവസരം. മൂന്ന് ഘട്ടങ്ങളിലൂടെയാണ് അപേക്ഷകരെ തെരഞ്ഞെടുക്കുക. പ്രീഡിഗ്രി/പ്ലസ് ടു/ തത്തുല്യമാണ് അടിസ്ഥാനയോഗ്യത, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കേണ്ടതാണ്.
സാമൂഹിക പ്രതിബദ്ധതയും സംരംഭകത്വ ശേഷിയുമുള്ള 18നും 50നും ഇടയില്‍ പ്രായമുള്ളവര്‍ ആയിരിക്കണം. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍, സ്ത്രീകള്‍, എന്നിവര്‍ക്ക് അധിക മാര്‍ക്കിന് അര്‍ഹതയുണ്ട്. കൂടാതെ കമ്പ്യൂട്ടര്‍ പരിജ്ഞാനം തെളിയിക്കാന്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
താല്പര്യമുള്ളവര്‍ ഡയറക്ടര്‍, അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ദേശസാല്‍കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ ബ്രാഞ്ചില്‍ നിന്ന് എടുത്ത 750 രൂപയുടെ ഡിഡി സഹിതം http://akshayaexam.kerala.gov.in/aes/registration എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കണം.
ഒരാള്‍ക്ക് പരമാവധി മൂന്നു സ്ഥലങ്ങളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുമ്പോള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ, തിരിച്ചറിയല്‍രേഖ, അപേക്ഷിക്കുന്ന സ്ഥലത്ത്
കെട്ടിടം ഉണ്ടെങ്കില്‍ അവയുടെ ഉടമസ്ഥാവകാശം/ വാടകകരാര്‍ എന്നിവ തെളിയിക്കുന്ന രേഖ എന്നിവ സ്‌കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യണം.
അപ്ലോഡ് ചെയ്ത അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രിന്റ്, ഹാജരാക്കിയ അസ്സല്‍ രേഖകളുടെ പകര്‍പ്പ്, ഡിഡി എന്നിവ ജനുവരി 10 ന് മുമ്പ് ലഭിക്കത്തക്കവിധം അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, രണ്ടാം നില, സാമൂതിരി സ്‌ക്വയര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്-673002 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ എത്തിക്കണം.
കൂടുതല്‍ വിവരങ്ങള്‍ www.akshaya.kerala.gov.in എന്ന വെബ്‌സൈറ്റിലും 0495-230475 നമ്പറിലും ലഭ്യമാണ്.[mid5]