സൗജന്യ ഭക്ഷണവും താമസവും; അസാപില്‍ മഷീന്‍ ഓപ്പറേറ്റര്‍ കോഴ്‌സില്‍ പരിശീലനം, വിശദമായി അറിയാം
കോഴിക്കോട്: പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ സഹകരണത്തോടെ അസാപ് കേരള നടത്തുന്ന മഷീന്‍ ഓപ്പറേറ്റര്‍ അസിസ്റ്റന്റ് പ്ലാസ്റ്റിക്‌സ് പ്രോസസ്സിംഗ് കോഴ്സിലേക്ക് പ്രവേശനനത്തിനായി അപേക്ഷിക്കാം.
മൂന്ന് മാസത്തെ കോഴ്‌സിലേക്ക്m10-ാം ക്ലാസ്/പ്ലസ് ടു/ഐ.റ്റി.ഐ/ഡിപ്ലോമ യോഗ്യതയുള്ള പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.പ്രായ പരിധി: 18-35 വയസ്സ്.
പരിശീലന രീതി: ഓഫ്ലൈന്‍ (റെസിഡന്‍ഷ്യല്‍ കോഴ്സ് (താമസവും ഭക്ഷണവും സൗജന്യം)
പരിശീലന കേന്ദ്രം: അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ലക്കിടി, കിന്‍ഫ്ര ഐ ഐ ഡി പാര്‍ക്ക്, മംഗലം പി.ഒ, ഒറ്റപ്പാലം, പാലക്കാട്, കേരള – 679301
വിശദവിവരങ്ങള്‍ക്ക് https://csp.asapkerala.gov.in/courses/machine-operator-asst-plastics-processing, ഫോണ്‍ നമ്പര്‍ :9495999667.