ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, ഗ്രാഫിക് ഡിസൈനിങ്ങ് തുടങ്ങി നിരവധി കോഴ്‌സുകള്‍; അവധികാല കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ പ്ലസ്-ടു യോഗ്യതയുള്ളവര്‍ക്ക് വിവിധ അവധിക്കാല കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.


കമ്പൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ എക്കൌണ്ടിംഗ് (യൂസിംഗ് ടാലി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (സോഫ്റ്റവെയര്‍) എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആന്‍ഡ് മലയാളം), ഹൈസ്‌ക്കൂള്‍ യോഗ്യതയുള്ളവര്‍ക്ക് പൈത്തണ്‍, വെബ് ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈനിങ്ങ് എന്നിവയാണ് കോഴ്‌സുകള്‍.

അപേക്ഷ www.lbscentre.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കാം. ഇപ്പോള്‍ പരീക്ഷ എഴുതിയവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാമെന്ന് അസി. ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ – 0495-2720250, 9745208363.

Summary: applications-invited-for-vacation-courses-including-financial-accounting-graphic-designing-and-many-other-courses.