മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക കോഴ്‌സുകള്‍; ഒക്ടോബറില്‍ ആരംഭിക്കുന്ന സൗജന്യ കംപ്യൂട്ടര്‍ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട് : ചാലപ്പുറം ഭവന്‍സ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒക്ടോബറില്‍ ആരംഭിക്കുന്ന സൗജന്യ കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മൂന്നുമാസത്തെ ഓഫീസ് അസിസ്റ്റന്റ്‌റ്, ഡി.ടി.പി., ടാലി കോഴ്സുകളാണുള്ളത്. 18- നും 35-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക കോഴ്‌സുണ്ട്. ഫോണ്‍: 0495-2300313.