കോഴിക്കോട് ഗവ. വനിത ഐടിഐയില്‍ ബ്യൂട്ടി തെറാപിസ്റ്റ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി നോക്കാം


കോഴിക്കോട്: ഗവ. വനിത ഐടിഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ബ്യൂട്ടി തെറാപിസ്റ്റിന്റെ ഹ്രസ്വകാല കോഴ്സിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത എസ്എസ്എല്‍സി. കോഴ്സ് കാലാവധി മൂന്ന് മാസം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ മൂന്ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8086010400, 9539853888.