മാഹി രാജീവ് ഗാന്ധി ഗവ. ഐടിഐയില്‍ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു



വടകര: മാഹി രാജീവ് ഗാന്ധി ഗവ. ഐടിഐയില്‍ വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഫിറ്റര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടിഷനിങ് ടെക്‌നിഷ്യന്‍ കോഴ്‌സിലേക്കാണ് അവസരം.

യോഗ്യത എസ്എസ്എല്‍സി. അപേക്ഷ സെപ്തംബര്‍ 25നു മുന്‍പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495744 339.