കെല്‍ട്രോണിലും കോഴിക്കോട് ഗവ. ഐടി.ഐ യിലും വിവിധ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; കോഴ്‌സുകള്‍ വിശദമായി അറിയാം
കോഴിക്കോട്: കെല്‍ട്രോണ്‍ നടത്തുന്ന മൂന്ന് മാസം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജിയിലേക്ക് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്രവേശനം ആരംഭിച്ചു. കോഴ്‌സിന്റെ കാലാവധി മൂന്ന് മാസം. എസ്എസ്എല്‍സി ആണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9526871584.
ഡിപ്ലോമ ഇന്‍ ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി
കോഴിക്കോട് ഗവ. ഐടിഐ ഐഎംസി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഓയില്‍ ആന്റ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു, ഐടിഐ ഡിപ്ലോമ, ബിടെക്. താല്പര്യമുള്ളവര്‍ ഐടിഐ ഐഎംസി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 9526415698.