കേരള കള്ളു വ്യവസായ ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് ലാപ്‌ടോപ് വിതരണം; അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: കേരള കള്ളു വ്യവസായ ക്ഷേമനിധി ബോര്‍ഡിന്റെ 2024-25 വര്‍ഷത്തെ ലാപ്ടോപ്പ് വിതരണത്തിനുള്ള അപേക്ഷ ക്ഷണിച്ചു.


കേരള/കേന്ദ്ര സര്‍ക്കാര്‍ എന്‍ട്രന്‍സുകള്‍ മുഖേന കേരളത്തിലെ സര്‍ക്കാര്‍ /സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ എംബിബിഎസ്, ബിടെക്, എംടെക്, ബിഎഎംഎസ്, ബിഡിഎസ്, BVSC&AH, BArch, MArch, പിജി ആയുര്‍വേദ, പിജി ഹോമിയോ, ബിഎച്ച്എംഎസ്, എംഡി, എംഎസ്, എംഡിഎസ്, MVSC&AH, എംബിഎ, എംസിഎ എന്നീ കോഴ്സുകള്‍ക്ക് (BArch, MArch എന്നിവ കേന്ദ്രസര്‍ക്കാര്‍ എന്‍ട്രന്‍സ് JEE, GATE, NATA മുഖേനയും എംബിഎ യ്ക്ക് CAT, MAT, KMAT എന്നീ എന്‍ട്രന്‍സുകള്‍ മുഖേനയും എംസിഎ യ്ക്ക് എല്‍ ബി എസ് സെന്റര്‍ തിരുവനന്തപുരം നേരിട്ട് നടത്തുന്ന എന്‍ട്രന്‍സ് മുഖേനയും) ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ മാത്രം അപേക്ഷിച്ചാല്‍ മതി.


അപേക്ഷയോടൊപ്പം എന്‍ട്രന്‍സ് കമ്മീഷണറുടെ അലോട്ടുമെന്റ് മെമ്മോ, സ്‌കോര്‍ ഷീറ്റ് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം. . 2024-25 വര്‍ഷം ഒന്നാം വര്‍ഷ പ്രവേശനം ലഭിച്ചതായുള്ള സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രവും ഹാജരാക്കിയിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 20. ഫോണ്‍: 0495-2384355.