മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു; വിശദമായി അറിയാം


 

മലപ്പുറം: മഞ്ചേരി മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ എ.ആര്‍.ടി സെന്ററില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടത്തുക.

ബി എസ് സി നഴ്സിംഗ്/ജിഎന്‍എം അല്ലെങ്കില്‍ എഎന്‍എമ്മും മൂന്ന് വര്‍ഷം പ്രവൃത്തി പരിചയവും ഉളളവരായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ ജനുവരി ആറിന് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പ് [email protected] എന്ന ഇ-മെയില്‍ വിലാസത്തിലേക്ക്
അയക്കേണ്ടതാണ്.

മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ്. അധിക യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന ലഭിക്കും. ഫോണ്‍ :0483 2764 056, 0483 2765 056