ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍, പഠന അനുബന്ധ ചെലവുകള്‍ എന്നിവയ്ക്കു ധനസഹായം നല്‍കുന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

വിദ്യാജ്യോതി, ഭിന്നശേഷിക്കാരായ രക്ഷിതാക്കളുടെ കുട്ടികള്‍ക്കു സ്‌കോളര്‍ഷിപ് നല്‍കുന്ന വിദ്യാകിരണം എന്നീ വിദ്യാഭ്യാസ ധനസഹായ പദ്ധതികള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.suneethi.sjd.kerala.gov.in

Summary: Applications are invited for educational financial assistance schemes for differently abled children.