ഫാഷന്‍ ഡിസൈനിങ്ങ് ആണോ താല്‍പ്പര്യം?; ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്നോളജി, ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ ബി വോക് ഡിഗ്രി/ഡിപ്ലോമ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു
കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള കണ്ണൂരിലെ അപ്പാരല്‍ ട്രെയ്‌നിങ്ങ് ആന്റ് ഡിസൈന്‍ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ആന്റ് റീട്ടെയില്‍ ബി വോക് എഫ്ഡിആര്‍) എന്ന ഡിഗ്രി കോഴ്‌സിലേക്കും ഒരു വര്‍ഷത്തെ ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (എഫ്ഡിടി) എന്ന ഡിപ്ലോമ കോഴ്സിലേക്കും അഡ്മിഷന്‍ ആരംഭിച്ചു. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. അപ്പാരല്‍ ട്രയിനിങ് ആന്റ് ഡിസൈന്‍ സെന്റര്‍, കിന്‍ഫ്ര ടെക്സ്റ്റല്‍ സെന്റര്‍, നടുകാണി, പളളിവയല്‍ പി.ഒ, തളിപ്പറമ്പ്, കണ്ണൂര്‍-670142 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: – 0460-2226110, 8301030362, 9995004269.
കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്നോളജി (ഐഐഎച്ച്ടി) ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.
ഫാഷന്‍ ഡിസൈനിംഗ്, ഗാര്‍മെന്റ് മാനുഫാക്ചറിംഗ് ടെക്നോളജി, അപ്പാരല്‍ പ്രൊഡക്ഷന്‍ ടെക്നോളജി, പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജ്മെന്റ്, ക്ലോത്തിംഗ് മാത്തമാറ്റിക്സ് ആന്റ് ഗാര്‍മെന്റ് ലാബ് തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമായി ഉള്‍ക്കൊള്ളുന്ന കോഴ്സില്‍ ലോകോത്തര ഡിസൈന്‍ സോഫ്റ്റു വെയറുകളായ കോറല്‍ ഡ്രോ, ഫോട്ടോഷോപ്പ്, റീച്ച്, സിഎഡി
എന്നിവയില്‍ വിദഗ്ദ്ധ പരിശീലനവും നല്‍കുന്നു. കമ്പ്യൂട്ടര്‍ ഫാഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഡ്രസ്സ് ഡിസൈനിംഗ്, പറ്റേണ്‍ മേക്കിംഗ്, തുണിയുടെ ഘടന അറിയാന്‍ വേണ്ടി നെയ്ത്ത് പരിശീലനം, തുണിയുടെ കാളിറ്റി മനസ്സിലാക്കുന്നതിന് വേണ്ടി ഫാബ്രിക്ക് ടെസ്റ്റിംഗ് എന്നിവയും കോഴ്‌സിന്റെ ഭാഗമായി പഠിക്കും.
ഒരു വര്‍ഷം കാലയളവുള്ള കോഴ്‌സിന് എസ്എസ്എല്‍സി യാണ് അടിസ്ഥാന യോഗ്യത. കോഴ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് വീവിംഗ്, പ്രോസസ്സിംഗ്, ഗാര്‍മെന്റ് മേക്കിംഗ് ഫാക്ടറികളില്‍ ജോലി സാധ്യതയുണ്ട്. കോഴ്‌സ് ഫീ: കോഷന്‍ ഡെപ്പോസിറ്റ് ഉള്‍പ്പെടെ 21,200 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ അഞ്ച്. അപേക്ഷ ഫോം ഓഫീസില്‍ നിന്ന് നേരിട്ടോ ഇന്‍സ്റ്റിറ്റ്യൂട്ട് വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുത്തോ (www.iihtkannur.ac.in) പൂരിപ്പിച്ച് തപാല്‍ വഴിയോ, നേരിട്ടോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കാം. അപേക്ഷ ഫീസില്ല.
വിശദ വിവരങ്ങള്‍ക്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്ക്നോളജി, കണ്ണൂര്‍, കിഴുന്ന പി.ഒ, തോട്ടട എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 0497-2835390, ഇ മെയില്‍ [email protected].
എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റില്‍ ഡിപ്ലോമ
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജൂലായില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് (ഉഅങ) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഓണ്‍ലൈനായി നല്‍കാന്‍ https://app.srccc.in/register എന്ന ലിങ്കിലൂടെ കഴിയും. അവസാന തീയതി ജൂണ്‍ 30. ഫോണ്‍: 9846033001.