ഒന്നാം വര്‍ഷ പ്രൊഫഷണല്‍ കോഴ്സിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് നല്‍കുന്നു; അര്‍ഹര്‍ ആരെന്ന് അറിയാം…


 

കോഴിക്കോട്: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ ഒന്നാം വര്‍ഷ പ്രൊഫഷണല്‍ കോഴ്‌സിന് പഠിക്കുന്ന മക്കള്‍ക്ക് ലാപ്‌ടോപ്പ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  സര്‍ക്കാര്‍/ സര്‍ക്കാര്‍ അംഗീകൃത കോളേജുകളില്‍ എംബിബിഎസ്, എംബിഎ, എംസിഎ, ബിടെക്, എംടെക്, എംഫാം, ബിഎഎംഎസ്, ബിഡിഎസ്,  BVSc & AH, ബിഎസ്സി.എംഎല്‍ടി, ബിഫാം, ബിഎസ്സി നേഴ്‌സിംഗ് കോഴ്‌സുകളില്‍ 2021-22 വര്‍ഷം ഒന്നാം വര്‍ഷം പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.

അവസാന തീയതി മാര്‍ച്ച് 15. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0495 2384355