പന്തലായനി ബ്ലോക്ക് പഞ്ചായത്തില്‍ കേരളപ്പിറവി ആഘോഷം; കൊണ്ടാടിയത് ലഹരി വിരുദ്ധ ശൃംഖല തീര്‍ത്ത്


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ ശൃംഖല നടത്തി. സമൂഹത്തില്‍ വ്യാപകമായി കണ്ടുവരുന്ന ലഹരി ഉപയോഗം, വിതരണം എന്നിവയ്ക്കെതിരെ ആളുകളെ ബോധവല്‍ക്കരിക്കുകയാണ് ലഹരി വിരുദ്ധ ശൃംഗലയുടെ പ്രധാന ലക്ഷ്യം.

ബ്ലോക്ക് പ്രസിഡണ്ട് പി.ബാബുരാജ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി മുക്ത കേരളത്തിനായി അണിചേരുക എന്ന മുദ്രാവാക്യം ഉയർത്തി ബ്ലോക്ക് പഞ്ചായത്തംഗങ്ങളും ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥരും സമീപ സ്ഥാപനങ്ങളിലെ ജീവനക്കാരും വ്യാപാരികളും തൊഴിലാളികളും പൊതുജനങ്ങളും പരിപാടിയില്‍ പങ്കെടുത്തു.