ലഹരി വിരുദ്ധ ക്യാമ്പയിന്‍; പേര് നിര്‍ദ്ദേശിക്കാം, സമ്മാനം നേടാം
കോഴിക്കോട്: ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഏപ്രില്‍ ആദ്യവാരം സംഘടിപ്പിക്കുന്ന പാരാഗ്ലൈഡിംങ് ഉള്‍പ്പെടുന്ന ബോധവത്കരണ പരിപാടിയ്ക്ക് ഉചിതമായ പേര് നിര്‍ദ്ദേശിച്ച് സമ്മാനം നേടാന്‍ അവസരം.
13 മുതല്‍ 18 വയസ്സ് വരെയുള്ളവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത. പേര് മലയാളത്തിലായിരിക്കണം, ഒരാള്‍ ഒന്നില്‍ കൂടുതല്‍ പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ പാടില്ല.
പേരുകള്‍ 9539506830 എന്ന വാട്സാപ്പ് നമ്പറിലേക്കാണ് അയക്കേണ്ടത്. പേരുകള്‍ മാര്‍ച്ച് 29 ന് വൈകീട്ട് അഞ്ച് മണി വരെ സ്വീകരിക്കും.
c