ലഹരിയെ കൊയിലാണ്ടിയിൽ നിന്നും തുടച്ചുനീക്കാം; ‘ലഹരിക്കെതിരെ… കടലോളം കലിതുള്ളി കലയും ഉയിർപ്പ്’ ക്യാമ്പയിനുമായി ഡിവെെഎഫ്.ഐ


കൊയിലാണ്ടി: ഡിവെെഎഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിപുലമായ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ലഹരിക്കെതിരെ… കടലോളം കലിതുള്ളി കലയും ഉയിർപ്പ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്യാമ്പയിനിന്റെ ഭായമായി റാസാബീ​ഗം നയിക്കുന്ന ​ഗസൽ നെറ്റുമുണ്ടാകും.

പരിപാടിയുടെ ഭാ​ഗമായി സംഘാടക സമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം ഡിവെെഎഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി ലിജീഷ് നിർവഹിച്ചു. ചടങ്ങിൽ കെ.കെ സതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.

കർഷക സംഘം ജില്ലാ ട്രഷറർ കെ ഷിജു, സി.ഐ.ടി.യു ഏരിയ സെക്രട്ടറി സി അശ്വനി ദേവ്, ബി പി ബബീഷ് എന്നിവർ സംസാരിച്ചു. എൻ ബിജീഷ് സ്വാഗതവും പി വി അനുഷ നന്ദിയും പറഞ്ഞു. കെ ചന്ദ്രൻ മാസ്റ്റർ ചെയർമാനും എൻ ബിജീഷ് കൺവിനറുമായി 201 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

Summary: Anti drug campaign in Koyilandy by dyfi