ലഹരി വിരുദ്ധ ആശയങ്ങൾ പഠിപ്പിച്ചു തുടങ്ങേണ്ടത് സ്കൂളുകളിൽ നിന്ന്; ലഹരിക്കെതിരെ ഞങ്ങളുമുണ്ട് എന്ന് ഉറക്കെ ചൊല്ലി കൊയിലാണ്ടി


കൊയിലാണ്ടി: ‘കേരള സർക്കാർ ലഹരിക്കെതിരെ നടപ്പിലാക്കുന്ന ബോധവൽക്കരണങ്ങൾ ആത്മാർഥതയുള്ളതാണെങ്കിൽ ലഹരി വിരുദ്ധ ആശയങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന്’ മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ. ഐ.ആർ.എം.യു ലഹരിക്കെതിരെ ഞങ്ങളുമുണ്ട് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കൊയിലാണ്ടിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തെ ആശങ്കയിലായതിക്കൊണ്ട്  കൗമാരക്കാരിലും  യുവാക്കളിലും  മയക്കുമരുന്നുപയോഗം വർധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ വിദ്യാലയങ്ങളിൽ ബോദവൽക്കരണ പ്രവർത്തനങ്ങളും ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സാംസ്കാരിക പ്രവർത്തകൻ എൻ.വി.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.കെ.പ്രിയേഷ് കുമാർ പ്രതിജ്ഞ ചൊല്ലി. കുഞ്ഞബ്ദുല്ല വാളൂർ, കെ.ടി.കെ.റഷീദ്, മുജീബ് കോമത്ത് എന്നിവർ പ്രസംഗിച്ചു.

വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം കൂടുന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രി മറ്റൊരു യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു. മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് പിണറായി വിജയൻ ഈ ആശയം പറഞ്ഞത്. ഇതിനായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.