111 ആം വാര്‍ഷികത്തിന്റെ നിറവില്‍ ആന്തട്ട ജി.യു. പി. എസ്. സ്‌കൂള്‍; പി. ജയകുമാര്‍ മാസ്റ്റര്‍ക്ക് യാത്രയയപ്പ് നല്‍കി സഹപ്രവര്‍ത്തകര്‍


Advertisement

ചെങ്ങോട്ടുകാവ്: നൂറ്റിപതിനൊന്നാം വാര്‍ഷികം ആഘോഷിക്കുന്ന ആന്തട്ട ജി.യു.പി സ്‌കൂളില്‍ വിരമിക്കുന്ന അധ്യാപകന് യാത്രയയപ്പ് നല്‍കി. പി. ജയകുമാര്‍ മാസ്റ്റര്‍ക്കാണ് സഹപ്രവര്‍ത്തകരും സ്‌കൂളും യാത്രയയ്പ്പ് നല്‍കിയത്. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

Advertisement

ചടങ്ങില്‍ ഷീബ മലയില്‍ അധ്യക്ഷത വഹിച്ചു. മലയാളം സര്‍വകലാശാല തുഞ്ചത്തെഴുത്തച്ഛന്‍ പഠനസ്‌കൂള്‍ ഡയറക്ടറും നിരൂപകനും ചിന്തകനുമായ ഡോ. അനില്‍ കെ എം മുഖ്യഭാഷണം നടത്തി. ഇടമലക്കുടിയിലെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലൂടെ ഗോത്രജനതയുടെ ഹൃദയം കവര്‍ന്ന ഷിംലാല്‍മാസ്റ്ററെ വേദിയില്‍ ആദരിച്ചു.

Advertisement

ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ. കെ. ജുബീഷ്, ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ സുധ എം, രമേശന്‍ കിഴക്കയില്‍, റസിയ വെള്ളമണ്ണില്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. എം.പി ശ്രീനിവാസന്‍, എം.കെ വേലായുധന്‍ മാസ്റ്റര്‍, ബീന ലിനീഷ്, കെ. ബേബിരമ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Advertisement