മുപ്പത്തിനാല് വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിച്ച് ആന്തട്ട ഗവ യുപി സ്‌കൂള്‍ പ്രധാനധ്യാപകന്‍ എം. ജി. ബല്‍രാജ്


കൊയിലാണ്ടി: മുപ്പത്തിനാല് വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിച്ച് ആന്തട്ട ഗവ.യു.പി സ്‌കൂള്‍ പ്രധാനധ്യാപകന്‍ എം. ജി. ബല്‍രാജ്. സംസ്ഥാന അധ്യാപക അവാര്‍ഡും, മികച്ച വിദ്യാഭ്യാസ ഓഫീസര്‍ക്കുള്ള ദേശീയ അവാര്‍ഡും നേടിയ അധ്യാപകനായിരുന്നു.

കീഴരിയൂര്‍ കണ്ണോത്ത് യു.പി സ്‌കൂളിലാണ് സര്‍വീസ് ജീവിതം ആരംഭിച്ച ബല്‍രാജ് 2007-12 കാലയളവില്‍ കൊയിലാണ്ടി നഗരസഭയുടെ ആസൂത്രണ കോര്‍ഡിനേറ്ററായും 2016 – 19 കാലയളവില്‍ സമഗ്ര ശിക്ഷാ പന്തലായനി ബ്ലോക്ക് പ്രോഗ്രാം ഓഫീസറായും പ്രവര്‍ത്തിച്ചിരുന്നു. മുന്‍പ് പയ്യോളി, കൊയിലാണ്ടി, കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഇംഗ്ലീഷ് അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു.

കൊയിലാണ്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ മിക്‌സഡ് സ്‌കൂളാക്കുന്നതിലും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിലുള്ള പദ്ധതിയിലും മുഖ്യ പങ്കു വഹിച്ചിരുന്നു. 1998 ല്‍ ജപ്പാന്‍ വിദ്യാഭ്യാസ രീതി പഠിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് അയച്ച വിദ്യാഭ്യാസ സംഘത്തില്‍ അംഗമായിരുന്നു. ജനകീയാസൂത്രണത്തിന്റെ സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗമായും സാക്ഷരതാസമിതിയുടെ ടെക്സ്റ്റ് ബുക്ക് നിര്‍മാണ സമിതി അംഗമായും പ്രവര്‍ത്തിച്ചിരുന്നു.